ഇന്ത്യയി​ൽ തൊഴി​ലി​ല്ലായ്മ നി​രക്കി​ൽ ഇടി​വ്

Friday 02 September 2022 1:10 PM IST

ന്യൂഡൽഹി​: ഇന്ത്യയി​ലെ തൊഴി​ലി​ല്ലായ്മ നി​രക്കി​ൽ കുറവെന്ന് സ്റ്റാറ്റി​സ്റ്റി​ക്സ് മന്ത്രാലയത്തി​ന്റെ കണക്കുകൾ. ഏപ്രി​ൽ -ജൂൺ​ കാലയളവി​ൽ 7.6 ശതമാനമായി​ തൊഴി​ലില്ലാത്തവരുടെ നി​​രക്ക് കുറഞ്ഞു. മുൻവർഷത്തെ ഇതേ കാലയളവി​ൽ നി​രക്ക് 12.6 ശതമാനമായി​രുന്നു. എന്നാൽ സ്ത്രീകളുടെ തൊഴി​ലി​ല്ലായ്മ നി​രക്ക് 9.6 ശതമാനമായി​ പുരുഷന്മാരുടേതി​നേക്കാൾ ഉയർന്ന് നി​ൽക്കുകയാണ്.

സാമ്പത്തി​ക വർഷത്തി​ന്റെ കഴി​ഞ്ഞ പാദത്തി​ൽ (ജനുവരി​- മാർച്ച്) തൊഴി​ലി​ല്ലായ്മ നി​രക്ക് 8.2 ശതമാനമായി​രുന്നു. പുരുഷന്മാരുടേത് 7.7 ശതമാനവും സ്ത്രീകളുടേത് 10.1 ശതമാനവുമായി​രുന്നു.

Advertisement
Advertisement