ഭേദഗതി ബിൽ സഭ പാസാക്കി, വി.സി നിയമനത്തിൽ ഗവർണറുടെ പിടി പോകും

Friday 02 September 2022 12:01 AM IST

തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരുടെ നിയമനത്തിന് ചാൻസലർ കൂടിയായ ഗവർണറുടെ അധികാരം കവരുന്ന ഭേദഗതി ബിൽ നിയമസഭ ഔദ്യോഗിക ഭേദഗതിയോടെ പാസാക്കി. അഞ്ചംഗ സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ കൺവീനറാവും എന്നതിന് പകരം, അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന വിദ്യാഭ്യാസ വിദഗ്ദ്ധൻ അംഗമാവും എന്നതാണ് ഭേദഗതി.

തന്റെ അധികാരം കവരുന്ന ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്നതാണ് ഇനിയുള്ള ആശങ്ക. ഒപ്പിട്ടാലേ

നിയമമാവൂ. സർവകലാശാലകളുടെ സ്വയംഭരണാവകാശം ഹനിച്ച് സർക്കാരിന് ഇഷ്ടമുള്ള പാവകളെ വൈസ്ചാൻസലർമാരാക്കാനുള്ളതാണ് ബില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ, ചാൻസലറുടെ ഒരധികാരവും വെട്ടിക്കുറയ്ക്കാൻ ഉദ്ദേശിച്ചുള്ളതല്ല ബില്ലെന്നും, സർവകലാശാലകളെ സുസജ്ജമാക്കുകയാണ് ലക്ഷ്യമെന്നും ബില്ലവതരിപ്പിച്ച മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി.

കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ കണ്ടെത്താൻ ചുമതലയുണ്ടായിരുന്ന മൂന്ന് അംഗ സെർച്ച് കമ്മിറ്റി അഞ്ചായി വിപുലപ്പെടുത്തുന്നതാണ് ബിൽ. നിലവിൽ സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെയും യു.ജി.സിയുടെയും സെനറ്റിന്റെയും പ്രതിനിധികളായിരുന്നു അംഗങ്ങൾ. സബ്ജക്ട്

കമ്മിറ്റി ഇതിൽ ഭേദഗതി വരുത്തി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ കൺവീനറായും, ചാൻസലറും സർക്കാരും യു.ജി.സിയും സിൻഡിക്കേറ്റും നാമനിർദ്ദേശം ചെയ്യുന്നവർ പ്രതിനിധികളുമായുള്ള അഞ്ചംഗ കമ്മിറ്റിയായി വിപുലപ്പെടുത്തി. എന്നാൽ കോളേജുകളും സർവകലാശാലകളുമായി ബന്ധപ്പെട്ടവർ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടാൻ പാടില്ലെന്നതാണ് യു.ജി.സി റെഗുലേഷനെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തുടർന്നാണ്,ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന് പകരം അദ്ദേഹം നിർദ്ദേശിക്കുന്ന പ്രതിനിധിയെന്ന ഔദ്യോഗിക ഭേദഗതി കൊണ്ടുവന്നത്. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് 2018ലെ യു.ജി.സി റഗുലേഷൻ പ്രകാരമാണ് ഈ നിയമമെന്ന് മന്ത്രി പറഞ്ഞു. വി.സി നിയമനത്തിന് പാനലിലെ ഏകാഭിപ്രായമോ, ഭൂരിപക്ഷാഭിപ്രായമോ പറഞ്ഞിട്ടില്ല. കൂടുതൽ മികവുള്ളവരെ നിയമിക്കാനാണ് ഭേദഗതി.സെർച്ച് കമ്മിറ്റി അംഗസംഖ്യം അഞ്ചാക്കിയത് പാർട്ടി ഡി.സി അംഗത്തെ നിയമിക്കാനല്ലെന്നും മന്ത്രി പറഞ്ഞു.

ബില്ലിന്റെ ചർച്ചയിൽ ഭരണ- പ്രതിപക്ഷങ്ങൾ തമ്മിൽ ഏറെ നേരത്തെ വാക്പോരിന് സഭ സാക്ഷിയായി.

സെർച്ച് കമ്മിറ്റിയിലെ അംഗസംഖ്യ അഞ്ചാവുന്നതോടെ സർവകലാശാലകളിലെ ആർ.എസ്.എസ് ഇടപെടലിന് അറുതിവരുത്താൻ കഴിയുമെന്ന് ഭരണപക്ഷത്തെ കെ.ടി.ജലീൽ ചൂണ്ടിക്കാട്ടി. എന്നാൽ ആർ.എസ്.എസിന്റെ കാവിവത്കരണം പോലെ തന്നെ അപകടകരമാണ് സർവകലാശാലകളുടെ കമ്യൂണിസ്റ്റ് വത്കരണമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

ആഗസ്റ്റ് ഒന്ന് മുതൽ

മുൻകാല പ്രാബല്യം

നിയമസഭ ഇന്നലെ പാസാക്കിയ സർവകലാശാലാ ഭേദഗതി ബില്ലിന് കഴിഞ്ഞ ആഗസ്റ്റ് ഒന്ന് മുതൽ

മുൻകാല പ്രാബല്യം നൽകി. കേരള വി.സി നിയമനത്തിനുള്ള മൂന്നംഗ സെർച്ച് കമ്മിറ്റിയിൽ

സെനറ്റിന്റെ പ്രതിനിധിയെ നൽകാതിരുന്നിട്ടും , വി.സി നിയമന നടപടികളുമായി ഗവർണർ മുന്നോട്ടു

പോകുന്നത് തടയുകയാണ് ലക്ഷ്യം.

ബില്ലിലെ മറ്റ് പ്രധാന

വ്യവസ്ഥകൾ

#വി.സി മാരുടെ പ്രായപരിധി 60ൽ നിന്ന് 65 വയസായി ഉയർത്തി.

#സെർച്ച് കമ്മിറ്റി പ്രതിനിധിയെ സെനറ്റിന് പകരം സിൻഡിക്കേറ്റ് നിർദ്ദേശിക്കും.

#സർക്കാർ പ്രതിനിധി സെർച്ച് കമ്മിറ്റി കൺവീനർ

Advertisement
Advertisement