അപാകതകൾ പരിഹരിക്കണം

Thursday 01 September 2022 11:21 PM IST

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് സി പി ഐ കോന്നി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാളുകളായി ഇഴഞ്ഞു നീങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വലിയ ദുരിതമാണ് ജനങ്ങൾക്ക് സൃഷ്ടിക്കുന്നത്.കലഞ്ഞൂർ മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും കലുങ്കുകളും പാലങ്ങളും പൂർത്തിയായിട്ടില്ല. റോഡിന്റെ നിർമ്മാണ പ്രവർത്തങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി കെ .രാജേഷ് ആവശ്യപ്പെട്ടു.

Advertisement
Advertisement