ആശ്രാമം മൈതാനത്ത് ജംബോസർക്കസ്

Friday 02 September 2022 1:07 AM IST

കൊല്ലം : അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം ജംബോ സർക്കസ് വീണ്ടും കൊല്ലം ആശ്രാമം മൈതാനത്ത് എത്തുന്നു. ഇന്ന്

വൈകുന്നേരം 7 ന് എൻ.കെ.പ്രേമ​ച​ന്ദ്രൻ എം.​പി ഉദ്ഘാ​ടനം ചെയ്യും. എം.നൗഷാദ് എം.​എൽ.എ ​ദീപം തെളിക്കുന്ന ചട​ങ്ങിൽ ജില്ലാ കള​ക്ടർ അഫ്‌സാന പ്രവീൺ, മേയർ പ്രസന്ന ഏണസ്റ്റ് എന്നി​വർ സന്നിഹിതരായിരിക്കും. തുടർന്ന് ഉദ്ഘാടന പ്രദർശനം അരങ്ങേറും.
ഉച്ചയ്ക്ക് ഒരുമണി, വൈകുന്നേരം 4, രാത്രി 7 എന്നിങ്ങനെ ദിവസേന മൂന്ന് പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Advertisement
Advertisement