മഹാത്മാഗാന്ധി ജലമേള ആറിന്

Saturday 03 September 2022 12:26 AM IST

പത്തനംതിട്ട : മാന്നാർ മഹാത്മാഗാന്ധി ജലമേള ആറിന് ഉച്ചയ്ക്ക് 2.30ന് മാന്നാർ കുര്യത്ത് കടവിലുള്ള വാട്ടർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ജനറൽ കൺവീനർ അഡ്വ . എൻ.ഷൈലാജും ജനറൽ സെക്രട്ടറി ടി.കെ.ഷാജഹാനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാൽപത് കളിവള്ളങ്ങൾ പങ്കെടുക്കും. സജി ചെറിയാൻ എം.എൽ.എ പതാക ഉയർത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജലമേള ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ഗുരുരത്‌നം ജ്ഞാനതപസ്വി അനുഗ്രഹപ്രഭാഷണം നടത്തും. മാത്യു ടി തോമസ് എം.എൽ.എ സുവനീർ പ്രകാശനവും ആന്റോ ആന്റണി എം.പി സമ്മാനദാനവും നിർവഹിക്കും. ഇന്ന് വൈകിട്ട് 3ന് വള്ളങ്ങളുടെ ജോഡി തിരിച്ചുള്ള നറുക്കെടുപ്പ് നടക്കും.

Advertisement
Advertisement