റിവേറ വള്ളിക്കുന്ന് ഫെസ്റ്റ് കാണാൻ ജനത്തിരക്ക്

Saturday 03 September 2022 1:02 AM IST

വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്ത് നേതൃത്വമേകുന്ന റിവേറ വള്ളിക്കുന്ന് ഫെസ്റ്റിന്റെ പ്രദർശന വിപണമേളയിൽ വലിയ ജനത്തിരക്ക്. 80 ഓളം സ്റ്റാളുകളിൽ 23 സ്റ്റാളുകൾ സർക്കാർ വകുപ്പിന്റെതാണ്. ബാക്കിയുള്ളവയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രദർശനവും വിപണനവും നടക്കുന്നു. ഇന്നലെ വൈകിട്ട് നടന്ന സാംസ്‌കാരിക പരിപാടിയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രസതന്ത്ര വിഭാഗം മുൻ തലവൻ ഡോ.പി. മുഹമ്മദ് ഷാഫി കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ.വി.ഹരിദാസൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.ശശികുമാർ, ബ്ലോക്ക് മെമ്പർ അനീഷ് വലിയാട്ടൂർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിനീത കാളാടൻ, കബീർ എം.കെ, സ്വാഗതസംഘം കൺവീനർ പ്രേമൻ പരുത്തിക്കാട്, സ്വാഗത സംഘം ഭാരവാഹി ബീരാൻ കോയ പ്രസംഗിച്ചു. തുടർന്ന് സുധീർ കടലുണ്ടിയുടെ നേതൃത്വത്തിൽ സൂര്യ ഓർക്കസ്ട്രയുടെ സംഗീത നിശയും നടന്നു.

Advertisement
Advertisement