ശമ്പളം കൊടുക്കാത്തത് മനുഷ്യത്വരഹിതം: കെ. സുധാകരൻ

Saturday 03 September 2022 1:16 AM IST

തിരുവനന്തപുരം: ഓണക്കാലത്ത് പോലും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കുടിശിക തീർത്ത് ശമ്പളം കൊടുക്കില്ലെന്ന സർക്കാരിന്റെ നിലപാട് മനുഷ്യത്വ രഹിതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.

തൊഴിലാളി വർഗ പാർട്ടിയായ സി.പി.എമ്മിന്റെ ഭരണത്തിലാണ് ജോലി ചെയ്തതിന്റെ കൂലിക്കായി ജീവനക്കാർക്ക് തെരുവിൽ പട്ടിണി സമരം നടത്തേണ്ട ഗതികേടുണ്ടായത്. സി.പി.എമ്മിന്റെയും സർക്കാരിന്റെയും സമീപനം തൊഴിലാളി വിരുദ്ധമാണ്. സി.പി.എമ്മിന്റെ തൊഴിലാളി സംഘടനകൾ ഇടതുമുന്നണിയിലെ ഘടകകക്ഷി അംഗമായ വകുപ്പുമന്ത്രിയെ പ്രതിസ്ഥാനത്ത് നിറുത്തി തടിതപ്പുകയാണ്. സർക്കാരും മാനേജുമെന്റും തൊഴിലാളികളെ കൈവിട്ടു. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്‌ക്കരണവും സ്വിഫ്റ്റ് കമ്പനി രൂപീകരിക്കലും തൊഴിലാളിദ്രോഹ നടപടികളാണെന്നും സുധാകരൻ പറഞ്ഞു.