ബ്ലാസ്റ്റേഴ്സിന്റെ ഗോളടിമേളം

Saturday 03 September 2022 3:14 AM IST

കോഴിക്കോട്: ഗോളടിച്ചുകൂട്ടി കേരള ബ്ലാസ്‌​റ്റേഴ്സ് കേരള വനിതാ ലീഗിൽ കുതിക്കുന്നു. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്‌​റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ 13-1ന് കടത്തനാട് രാജ ഫുട്‌ബാൾ അക്കാഡമിയെ ബ്ലാസ്‌​റ്റേഴ്സ് വനിതകൾ തകർത്തു. അഞ്ച് കളിയിൽ നാലാമത്തെ ജയവുമായി ബ്ലാസ്‌​റ്റേഴ്സ് ഒന്നാംസ്ഥാനത്ത് തുടരുകയാണ്. കടത്തനാട് രാജയ്‌ക്കെതിരെ ബ്ലാസ്‌​റ്റേഴ്സിനായി ലക്ഷ്മി തമാങ് നാല് ഗോൾ അടിച്ചു. പകരക്കാരിയായെത്തിയ പി മാളവികയും ഹാട്രിക് നേടി. നിധിയ ശ്രീധരനും സിവിഷയും ഇരട്ടഗോൾ നേടി. എസ് അശ്വതി, ടി പി ലുബ്ന ബഷീർ, എന്നിവരും ലക്ഷ്യംകണ്ടു.

Advertisement
Advertisement