ഗോതമ്പിനു പകരം റേഷൻ കടകളിൽ റാഗിയും കടലയും

Sunday 04 September 2022 12:00 AM IST

തിരുവനന്തപുരം: ഗോതമ്പിനു പകരം കേന്ദ്രം നൽകാമെന്ന് ഏറ്റ റാഗിപ്പൊടിയും വെള്ളക്കടലയും അടുത്ത മാസം മുതൽ റേഷൻകടകൾ വഴി ന്യായവിലയ്ക്കു വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ. പൈലറ്റ് പദ്ധതിയെന്ന നിലയിൽ പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷൻകടകൾ വഴിയും മറ്റു ജില്ലകളിൽ ഒരു പഞ്ചായത്തിലെ ഒരു റേഷൻകട വഴിയുമാകും റാഗിപ്പൊടി വിതരണം ചെയ്യുക. വിജയകരമായാൽ എല്ലാ റേഷൻകടകളിലേക്കും വ്യാപിപ്പിക്കും. റാഗി കൃഷി കേരളത്തിൽ വ്യാപിപ്പിക്കുന്നതിന് കൃഷി വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കേസരി സ്മാരക ട്രസ്റ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ഗോതമ്പ് ഒരു വർഷത്തേക്കു നൽകാൻ കഴിയില്ലെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓണം പ്രമാണിച്ച് പ്രഖ്യാപിച്ച 10 കിലോ അരി വിതരണം ആരംഭിച്ചിട്ടുണ്ട്. അഞ്ചു കിലോ ചമ്പാവരിയും അഞ്ചു കിലോ പച്ചരിയുമാണ് വിതരണം ചെയ്യുക. ഇതുവരെ 65 ലക്ഷത്തിലേറെ കാർഡുടമകൾ ഓണക്കിറ്റ് വാങ്ങി. ഏതാണ്ട് 71 ശതമാനത്തോളം വരുമിത്. അടുത്ത ദിവസങ്ങളിൽ ഏതു റേഷൻകടയിൽ നിന്നും ഓണക്കിറ്റ് വാങ്ങാൻ ക്രമീകരണം ഒരുക്കും.
അരി അടക്കമുള്ള ഭക്ഷണസാധനങ്ങളിൽ 15 ശതമാനം ഒഴികെ മറ്റുള്ളവയെല്ലാം പുറത്തു നിന്നാണ് കേരളത്തിലെത്തുന്നത്. അവിടങ്ങളിലെ കാലാവസ്ഥ വ്യതിയാനം, പെട്രോൾ, ഡീസൽ വില വർദ്ധന തുടങ്ങിയവയെല്ലാം വില ഉയരാൻ കാരണമായി. പൊതുവിപണിയിലെ ഇടപെടലിന്റെ ഭാഗമായി ജയഅരി 23 മുതൽ 25 രൂപ വരെ നിരക്കിൽ 10 കിലോ വീതം സപ്ലൈകോ വഴി വിതരണം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

സ​ബ്സി​ഡി​ ​അ​രി​ ​ന​ൽ​കാ​തെ
സ​ർ​ക്കാ​ർ​ ​ക​ബ​ളി​പ്പി​ക്കു​ന്നു​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ഓ​ണ​ക്കാ​ല​ത്ത് ​സ​ബ്‌​സി​ഡി​ ​നി​ര​ക്കി​ൽ​ ​ന​ൽ​കേ​ണ്ട​ ​അ​രി​ ​ന​ൽ​കാ​തെ​ ​ജ​ന​ങ്ങ​ളെ​ ​സ​ർ​ക്കാ​ർ​ ​ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​ബി.​പി.​എ​ല്ലു​കാ​ർ​ക്കു​ള്ള​ ​ഓ​ണ​ക്കി​റ്റ് 60​ ​ശ​ത​മാ​നം​ ​ക​ട​ക​ളി​ലും​ ​കി​ട്ടാ​നി​ല്ല.​ ​വെ​ള്ള​ക്കാ​ർ​ഡി​ന് ​ന​ൽ​കേ​ണ്ട​ 10​ ​കി​ലോ​ ​അ​രി​യി​ൽ​ ​ര​ണ്ട് ​കി​ലോ​യാ​ണ് ​ന​ൽ​കു​ന്ന​ത് ​അ​താ​ക​ട്ടെ​ ​അ​ര​ക്കി​ലോ​ ​പ​ച്ച​രി​യും​ ​മു​ക്കാ​ൽ​ ​കി​ലോ​ ​വീ​തം​ ​വെ​ള്ള​ ​അ​രി​യും​ ​പു​ഴു​ക്ക​ല​രി​യു​മാ​ണ്.

പ്ര​തി​മാ​സം​ ​ന​ൽ​കു​ന്ന​ 10​ ​കി​ലോ​ ​അ​രി​യി​ൽ​ ​ക​ഴി​ഞ്ഞ​മാ​സം​ ​ന​ൽ​കി​യ​ ​എ​ട്ട് ​കി​ലോ​ ​അ​രി​യു​ടെ​ ​ബാ​ക്കി​ ​ര​ണ്ടു​കി​ലോ​യാ​ണ് ​ഇ​പ്പോ​ൾ​ ​ന​ൽ​കു​ന്ന​ത്.​ ​ഓ​ണ​ത്തി​ന് ​എ.​പി.​എ​ൽ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​സ​ബ്‌​സി​ഡി​ ​നി​ര​ക്കി​ൽ​ ​ന​ൽ​കു​മെ​ന്ന് ​പ​റ​ഞ്ഞ​ 10​ ​കി​ലോ​ ​സ്‌​പെ​ഷ്യ​ൽ​ ​അ​രി​ 70​ ​ശ​ത​മാ​നം​ ​ക​ട​ക​ളി​ലും​ ​കി​ട്ടാ​നി​ല്ല.​ ​ഓ​ണ​മാ​യി​ട്ടും​ ​ഇ​ത്ര​യും​ ​ലാ​ഘ​വ​ത്തോ​ടെ​ ​കാ​ര്യ​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​ഭ​ക്ഷ്യ​മ​ന്ത്രി​ ​എ​ല്ലാം​ ​ന​ന്നാ​യി​ ​ന​ട​ക്കു​ന്നെ​ന്ന് ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ലൂ​ടെ​ ​ദി​വ​സ​വും​ ​പ​റ​യു​ന്നു.​ ​ഇ​നി​യും​ ​ക​ള്ള​ക്ക​ളി​ ​തു​ട​രാ​തെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​അ​ർ​ഹ​മാ​യ​ ​റേ​ഷ​ൻ​ ​ല​ഭി​ക്കാ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
Advertisement