ഓണാഘോഷത്തിന് പൂവിപണി സജീവമാകുന്നു

Sunday 04 September 2022 12:54 AM IST

പറവൂർ: ഓണത്തിന് പൂക്കളമിടാൻ പാതയോരങ്ങൾ കീഴടക്കി പൂക്കളുടെ വിപണി. ബെന്തി, ജമന്തി, വാടാമല്ലി, ചില്ലി റെഡ് എന്നീ പൂക്കൾക്ക് കൂടുതലായി വില്പനയ്ക്കായി എത്തിയട്ടുള്ളത്. കർണ്ണാടക, തമിഴ്നാട് എന്നിവടങ്ങളിൽ നിന്നാണ് മൊത്തവിതരണക്കാർ പൂക്കൾ കൊണ്ടുവരുന്നത്. വിദ്യാലയങ്ങളിലും ഓഫീസുകളിലും ഓണാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പൂക്കടകളിൽ വൻതിരക്കായിരുന്നു. ഉത്സവ പ്രതീതി മുന്നിൽക്കണ്ട് കടയ്ക്ക് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ വാടകയ്ക്കെടുത്തു പൂക്കൾ വിൽക്കുന്നവരുമുണ്ട്.

ഇതരസംസ്ഥാനങ്ങളിലെ പൂക്കൾക്കൊപ്പം പ്രാദേശികമായി ഉത്പാദിപ്പിച്ച പൂക്കളും വില്പനയ്ക്കുണ്ട്. മുൻ വർഷങ്ങളിൽ ചുരുക്കം സ്ഥലങ്ങളിലാണ് ചെണ്ടുമല്ലി കൃഷി ഉണ്ടായത്. ഇത്തവണ മിക്ക തദ്ദേശസ്ഥാപനങ്ങളിലും പൂകൃഷി വ്യാപകമാണ്. വീടുകളിൽ കളമിടാനായി വിവിധയിനം പൂക്കൾ അടങ്ങിയ 50 രൂപയുടെ കിറ്റുകൾക്ക് ആവശ്യക്കാരേറെയും. നഗരത്തിൽ രണ്ട് മൊത്തവിതരണ കേന്ദ്രം തുറന്നിട്ടുണ്ട്.

Advertisement
Advertisement