ഐസൊലേഷൻ വാർഡ് നിർമാണം

Sunday 04 September 2022 12:21 AM IST
health

നാദാപുരം: കുന്നുമ്മൽ കുടുംബാരോഗ്യകേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് നിർമാണം പരോഗമിക്കുന്നു. ഒറ്റ നിലയിൽ പ്രീ എൻജിനീയറിംഗ് സ്ട്രക്ചർ ആയിട്ടാണ് കെട്ടിടം നിർമിക്കുന്നത്. 2400 സ്‌ക്വയർ ഫീറ്റാണ് കെട്ടിടത്തിന്റെ വിസ്തൃതി. പത്ത് കിടക്കകളുള്ള ഐസൊലേഷൻ വാർഡിൽ എല്ലാവിധ ആധുനിക രീതിയിലുള്ള മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാകും. ഒരകോടി എഴുപത്തി ഒമ്പതിനായിരം രൂപയാണ് കെട്ടിടത്തിന്റെ നിർമാണത്തിനായി സർക്കാർ അനുവദിച്ചത്. കെ.എം.എസ്.സി.എല്ലിനാണ് കെട്ടിടത്തിന്റെ നിർമാണ കരാർ. ഏതാനും മാസങ്ങൾക്കകം നിർമാണം പൂർത്തിയാകും.