ആദിപമ്പ വരട്ടാർ ജലോത്സവം 6ന്

Sunday 04 September 2022 12:26 AM IST

പത്തനംതിട്ട : ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്‌ നേതൃത്വത്തിലുള്ള ആദിപമ്പ വരട്ടാർ ജലോത്സവം 6ന് വരട്ടാറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് വഞ്ചിപ്പാട്ട് മത്സരം നടക്കും. ഉച്ചയ്ക്ക് 1.30ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി ജലഘോഷയാത്ര ഫ്ലാഗ് ഒഫ് ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ, സജി ചെറിയാൻ എം.എൽ.എ , അഡ്വ.കെ.അനന്തഗോപൻ, കെ.എസ്. രാജൻ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 2.30ന് വരട്ടാർ മുഖത്തു നിന്ന് ചേന്ദാത്ത്‌ ക്ഷേത്രകടവിലേക്ക് ജലഘോഷയാത്ര ആരംഭിക്കും. 4ന് സമാപനസമ്മേളനം നടക്കും. മന്ത്രി വീണാജോർജ് സമ്മാനദാനം നിർവഹിക്കും. ജില്ലാകളക്ടർ ഡോ.ദിവ്യ എസ്.അയ്യർ വിജയികൾക്ക്‌ സമ്മാനങ്ങൾ നൽകും. പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ വഞ്ചിപ്പാട്ട് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഗ്രാൻഡ് വിതരണം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ കെ.ബി.ശശിധരൻപിള്ള, ജനറൽ കൺവീനർ ചന്ദ്രൻപിള്ള ഓതറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലിജേക്കബ് എന്നിവർ പങ്കെടുത്തു.