ലൈബ്രറി കൗൺസിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

Sunday 04 September 2022 12:40 AM IST
പുതിയ ഓഫീസുകളുടെ പ്രവർത്തനോദ്ഘാടനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ. പി. ജയനും എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടി. കെ. ജി. നായരും ചേർന്ന് നിർവ്വഹിച്ചപ്പോൾ

പത്തനംതിട്ട : ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസ്, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് എന്നിവ സിവിൽ സ്റ്റേഷന് മുൻവശമുള്ള ടെലിഫോൺ ഭവനിന്റെ ഒന്നാം നിലയിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഓഫീസുകളുടെ പ്രവർത്തനോദ്ഘാടനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ. പി.ജയൻ, എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി.നായർ എന്നിവർ നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.സതികുമാരി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം.എസ്. ജോൺ, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ.സോമരാജൻ, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.ടി. രാജപ്പൻ എന്നിവർ സംസാരിച്ചു.