വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം വളർത്താൻ മഴയാത്ര

Sunday 04 September 2022 12:47 AM IST
പ്രകൃതി ദർശന യാത്ര സ്മാർട്ട് എനർജി പ്രോഗ്രാം കോ-ഓർഡിനേറ്റർ എം എ ജോൺസൺ ഫ്ളാഗ് ഓഫ് ചെയ്യുന്നു.

കോഴിക്കോട്: വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെ സഹകരണത്തോടെ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി , ദേശീയ ഹരിത സേന വിദ്യാലയ എക്കോ ക്ലബ്, ദർശനം സാംസ്കാരിക വേദി എന്നീ സംഘടനകൾ സംയുക്തമായി താമരശ്ശേരി ചുരത്തിൽ നടത്തിയ 17 ാമത് പ്രകൃതി ദർശന മഴയാത്ര ആവേശമായി.

ഓറിയന്റൽ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ വ്യക്തിത്വ വികാസം നേടാനുള്ള പരിസ്ഥിതി സന്ദേശമാണ് മഴയാത്രയെന്ന് ശോഭീന്ദ്രൻ പറഞ്ഞു. സ്മാർട്ട് എനർജി പ്രോഗ്രാം കോ-ഓർഡിനേറ്റർ എം. എ.ജോൺസൺ ഫ്ലാഗ് ഓഫ് ചെയ്തു. കെ.പി.യു അലി അദ്ധ്യക്ഷത വഹിച്ചു. സി. ഡബ്ള്യു.ആർ.ഡി.എം പ്രോജക്ട് ഫെലോ പി.സുഗമ്യ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.ജി.സി എക്കോ ക്ളബ് കോഴിക്കോട് ജില്ലാ കോർഡിനേറ്റർ പി.സിദ്ധാർത്ഥൻ , ശാന്തി നികേതൻ ഷാജുഭായ് , ഹാമിദലി വാഴക്കാട്, കെ.ജി.രഞ്ജിത് രാജ്, മൊയ്തു മുട്ടായി , ഇ.എം.സി കേരളയുടെ സ്‌മാർട്ട് എനർജി പ്രോഗ്രാം വടകര വിദ്യാഭ്യാസ ജില്ലാ കോ ഓർഡിനേറ്റർ കെ.സതീശൻ , മഴയാത്ര സംഘാടക സമിതി കൺവീനർ പി. രമേഷ് ബാബു ,വി.കെ.രാജൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രൊഫ.ടി ശോഭീന്ദ്രൻ ,എം എ ജോൺസൺ, പി.രമേഷ് ബാബു എന്നിവരെ ചുരം സുരക്ഷണ സമിതി ഭാരവാഹികളായ മൊയ്തു മുട്ടായി , പി.കെ സുകുമാരൻ , വി.കെ. താജുദീൻ എന്നിവർ ആദരിച്ചു. ജില്ലയിലെ 39 സ്കൂളുകളിൽ നിന്നായി 1600 വിദ്യാർത്ഥികളും 100 ഓളം അദ്ധ്യാപകരും യാത്രയിൽ പങ്കെടുക്കാനെത്തി.

Advertisement
Advertisement