ഇന്ന് റേഷൻ കടയുണ്ട്, ഡീലർമാർക്ക് ഉത്സവ ബത്ത 1000

Sunday 04 September 2022 12:26 AM IST

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് ഇന്നു റേഷൻകടകൾ പ്രവർത്തിക്കുമെന്നും കട ഉടമകൾക്ക് 1000 രൂപ വീതം ഉത്സവ ബത്തയായി നൽകുമെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. പകരം 19ന് അവധി നൽകും.