പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിൽ ടി.ബി നിർണയ സംവിധാനം

Sunday 04 September 2022 12:42 AM IST
പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിൽ സ്ഥാപിച്ച ക്ഷയരോഗം നിർണയത്തിനുള്ള നൂതനമായ മിഷ്യന്റെ ഉദ്ഘാടനം സി ആർ മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി : ക്ഷയരോഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്ന ഏറ്റവും നൂതനമായ സി.ബി.എൻ. എ.എ.ടി ഉപകരണം പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. ക്ഷയരോഗ രോഗ അണുബാധയുടെ കൃത്യമായ കണക്കും വിവരണവും ഈ ഉപകരണത്തിലൂടെ കണ്ടെത്താൻ കഴിയും. . 15 ലക്ഷം രൂപയാണ് ഈ മെഷ്യന്റെ വില. സ്വകാര്യ ലാബുകളിൽ ഇത്തരം പരിശോധനകൾക്ക് 2500 രൂപ ചാർജ്ജ് ആകും. എന്നാൽ ഇവിടെ പരിശോധന സൗജന്യമാണ്. ഉപകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം സി. ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ഹോസ്പിറ്റൽ വികസന കമ്മറ്റി അംഗങ്ങളായ കെ .എസ്.പുരം സുധീർ, ആർ.കെ.ഉണ്ണിത്താൻ, രാജു പണ്ടകശാല, കോടിയാട്ട് രാമചന്ദ്രൻപിള്ള ,മെഡിക്കൽ ഓഫീസർ ഡോ.നഹാസ്, നഴ്സിംഗ് സൂപ്രണ്ട് കനകമ്മ എന്നിവർ സംസാരിച്ചു.