ഗുരുദേവന്റെ ജീവിതം ഒരു സന്ദേശം: എൻ.രാജേന്ദ്രൻ

Sunday 04 September 2022 12:59 AM IST
ശ്രീ നാരായണഗുരുദേവ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും കേരളകൗമുദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സാഹിത്യമത്സരങ്ങൾ കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യുഗപ്രഭാവനായ ഗുരുദേവന്റെ ജീവിതവും സന്ദേശവും ഓരോ വിദ്യാർത്ഥിക്കും ശാന്തിമന്ത്രമാകണം. സമൂഹത്തിലെ അവശതയനുഭവിക്കുന്ന ദീനരെ തൊട്ടുണർത്തുന്ന, അവരുടെ കണ്ണുനീർ തുടയ്ക്കുന്നവരായി ഓരോ വിദ്യാർത്ഥിയും മാറണമെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ പറഞ്ഞു.

ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ, ശ്രീനാരായണ ട്രസ്റ്റ്, കേരളകൗമുദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സാഹിത്യ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീ നാരായണ വനിത കോളേജ് ആഡിറ്റോറിയത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി നടത്തിയ മത്സരങ്ങളിൽ നൂറുകണക്കിന് മത്സരാർത്ഥികളാണ് പങ്കെടുത്തത്. ശ്രീ നാരായണ വനിത കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ മത്സര കൺവീനർ പട്ടത്താനം സുനിൽ സ്വാഗതം പറഞ്ഞു. മഹിമ അശോകൻ, ഡോ.എസ്.സുലേഖ, ഷീലാനളിനാക്ഷൻ, വിമലമ്മ, ഗീത സുകുമാരൻ, ലാലി വിനോദിനി, ബിജു പുത്തൻ വിള എന്നിവർ സംസാരിച്ചു.