വട്ടിപലിശക്കാരുടെ വീടുകളിൽ മിന്നൽ പരിശോധന: രേഖകൾ ഇല്ലാതെ സൂക്ഷിച്ച 11.5 ലക്ഷം രൂപ പിടിച്ചെടുത്തു

Sunday 04 September 2022 1:45 AM IST
രൂപ

ചിറ്റൂർ: കിഴക്കൻ മേഖലയിലെ വട്ടിപ്പലിശക്കാരുടെ വീടുകൾ കേന്ദ്രീകരിച്ച് കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രേഖകളില്ലാതെ സൂക്ഷിച്ച 11,42,940 രൂപയും വിവിധ ബാങ്കുകളിലെ 15 ബ്ലാങ്ക് ചെക്ക് ലീഫുകളും ആറ് ആധാരം, നാല് പ്രോമിസറി നോട്ട്കളും മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. കിഴക്കൻ മേഖലയിൽ അനധികൃതമായി പണം പലിശയ്ക്ക് നൽകുന്നതായുള്ള പരാതിയെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എരുത്തേമ്പതി പഞ്ചായത്ത് വണ്ണാമട, ഗോകുലത്തിൽ ബാലഗണപതിയുടെ (61) വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഇയാൾക്കെതിരെ കുബേര നിയമപ്രകാരം കേസെടുത്തത്തായി പൊലീസ് പറഞ്ഞു.
എസ്.ഐ പി. സുജിത്ത്, ഗ്രേഡ് എസ്.ഐമാരായ ചെന്താമര, കെ.എം.സുരേഷ് ബാബു, എ.എസ്.ഐ സി.എം. കൃഷ്ണദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ, സന്തോഷ്, സിവിൽ പൊലീസ് ഓഫീസർ പി. റിഷികേശൻ, വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ സജിത, റഷീന എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Advertisement
Advertisement