ഹെഡ് പോസ്റ്റ് ഓഫീസ് ധർണ നടത്തി

Sunday 04 September 2022 1:51 AM IST
മഹിളാ ജനതദൾ (എസ്) ജില്ലാകമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: തൊഴിലുറപ്പിലെ തൊഴിൽദിനം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെ മഹിളാ ജനതാദൾ (എസ്) ജില്ലാകമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. തെഴിലുറപ്പ് പദ്ധതിക്ക് വർഷങ്ങളായി നൽകിയിരുന്ന തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചത് കേരളത്തിലെ പാവപ്പെട്ട തൊഴിലാളികളെ ദാരിദ്രത്തിലേക്ക് നയിച്ചതായി അദ്ദേഹം ആരോപിച്ചു. മഹിളാ ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് മാധുരി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. മുരുകദാസ്, റിഷ പ്രേംകുമാർ, ടി.കെ. പത്മനാഭനുണ്ണി, എ. രാമചന്ദ്രൻ, ബാലൻ പൊറ്റശ്ശേരി, എടത്തറ രാമകൃഷ്ണൻ, മഹേഷ്, എം. ലെനിൻ, ഗീത ബാബുലാൽ, സുഹറ ബഷീർ, ഷർമിള രാജൻ എന്നിവർ പ്രസംഗിച്ചു.

മഹിളാ ജനതദൾ (എസ്) ജില്ലാകമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു