ഗണേശോത്സവം

Sunday 04 September 2022 2:03 AM IST

പരപ്പനങ്ങാടി :ഗണേശോത്സവത്തോടനുബന്ധിച്ചു വിശ്വഹിന്ദ് പരിഷത്ത് നിമജ്ജന ഘോഷയാത്ര നടത്തി. . ഗണപതിയുടെ പൂർണ്ണ വിഗ്രഹം അഞ്ചു ദിവസത്തെ പൂജകൾക്ക് ശേഷം ഇന്നലെ വൈകിട്ടോടെ ഘോഷയാത്ര ആരംഭിക്കുന്ന താനൂർ റോഡ് ബി.ഇ.എം എച്ച്.എസ്.എസ് പരിസരത്തേക്കെത്തിച്ചു . പരപ്പനങ്ങാടി താനൂർ റോഡിൽ നിന്നും വൈകിട്ട് അ‍ഞ്ചോടെ തുടങ്ങിയ യാത്ര അരിയല്ലൂർ പരപ്പാൽ ബീച്ചിൽ അവസാനിപ്പിച്ച് നിമജ്ജനം നടത്തി. വിശ്വഹിന്ദ് സേവാ പ്രമുഖ് ടി.പി. വാസു യാത്ര ഉദ്ഘാടനം ചെയ്തു . ഘോഷയാത്രയ്ക്ക് വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ സി. ജയദേവൻ, ഉള്ളേരി ഉണ്ണികൃഷ്ണൻ , കോട്ടയിൽ ജയപ്രകാശ് , കെ. ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി .

Advertisement
Advertisement