കന്യാകുമാരിയ്ക്ക് മുകളിൽ ചക്രവാതചുഴി ; ഓണദിനങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യത,​ ജില്ലകളിൽ യെല്ലോ അലർട്ട്

Sunday 04 September 2022 7:02 PM IST

തിരുവനന്തപുരം : കന്യാകുമാരി മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്ന സാഹചാര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട,​ കോട്ടയം,​ എറണകുളം,​ ഇടുക്കി,​ മലപ്പുറം,​ വയനാട് മേഖലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച പത്തനംതിട്ട,​ കോട്ടയം, എറണാകുളം,​ ​ഇടുക്കി,​ മലപ്പുറം,​ വയനാട് ജില്ലകളിലും,​ ചൊവ്വാഴ്ച പത്തനംതിട്ട,​ ​ ആലപ്പുഴ,​ കോട്ടയം,​ എറണാകുളം,​ ഇടുക്കി,​ തൃശൂർ,​ മലപ്പുറം,​ കോഴിക്കോട്,​ വയനാട്, കണ്ണൂ‍ർ,​ കാസർഗോട്ട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം,​ എറണാകുളം,​ ഇടുക്കി,​ തൃശൂർ,​ മലപ്പുറം,​ കോഴിക്കോട്,​വയനാട്,​കണ്ണൂർ,​ കാസർഗോഡ് എന്നീ ജില്ലകളിലും,​ വ്യാഴാഴ്ച തൃശൂർ,​ മലപ്പുറം,​ കോഴിക്കോട് ,​ വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.