ഓണക്കവിതകൾ

Monday 05 September 2022 6:00 AM IST

ഓണത്തെ ഗൃഹാതുര ഓർമ്മകളാക്കുന്ന മലയാള കവിതകൾ പരി​ചയപ്പെടാം...

നന്ദി തിരുവോണമേ നന്ദി എൻ.എൻ. കക്കാട്

ന​ന്ദി,​ ​തി​രു​വോ​ണ​മേ​ ​ന​ന്ദി, നീ​ ​വ​ന്നു​വ​ല്ലേ? അ​ടി​മ​ണ്ണി​ടി​ഞ്ഞു​ ​ക​ട​യി​ള​കി ച്ച​രി​ഞ്ഞൊ​രു​ ​കു​നു​ന്തു​മ്പ​യിൽ ചെ​റു​ചി​രി​ ​വി​ട​ർ​ത്തി​ ​നീ​ ​വ​ന്നു​വ​ല്ലേ? ന​ന്ദി,​ ​തി​രു​വോ​ണ​മേ​ ​ന​ന്ദി. ആ​ട്ടം​ ​ക​ഴി​ഞ്ഞു ക​ളി​യ​ര​ങ്ങ​ത്തു​ ​ത​നി​ച്ചു​ ​വെ​റു​ക്ക​നെ പ്പ​ടു​തി​രി​ ​ക​ത്തി​ക്ക​രി​ഞ്ഞു​മ​ണ​ത്ത ക​ളി​വി​ള​ക്കി​ൻ​ ​ചി​രി ഇ​പ്പൊ​ളോ​ർ​ക്കു​ന്നു​വോ? ഇ​നി​യൊ​രു​ ​ക​ളി​ക്കി​തു​ ​കൊ​ളു​ത്തേ​ണ്ട യെ​ന്നോ​ർ​ത്തി​രി​ക്കെ,​ ​നീ​ ​വ​ന്നു​വ​ല്ലേ? ന​ന്ദി,​ ​തി​രു​വോ​ണ​മേ​ ​ന​ന്ദി

ഒരു പാട്ടു പാടാമോ? ജി. ശങ്കരക്കുറുപ്പ് ഓണമേ, നിനക്കൊരു പാട്ടു പാടാമോ വന്നെൻ പ്രാണനിൽക്കടന്നിരു, ന്നെന്റെ മൺകുടിൽ പൂകി? പോയ കാലത്തിൻ വെട്ടമിത്തിരി കിടപ്പുണ്ടു നീയതിലിരുന്നൊരു കൊച്ചു പല്ലവി പാടൂ! കിഴക്കൻ മുടികൾ തൻ ലോലമാമവരോഹം, ഇടയ്ക്കു തന്നാത്മാവിൻ മുദ്രയാം വ്യക്തിത്വങ്ങൾ...വിടരാത്ത

ഓണപ്പൂക്കൾ ഒളപ്പമണ്ണ

കുട്ടികളെത്തിയ കുറ്റിക്കാട്ടിൽ പ്പൊട്ടി വിടർന്നൂ പൊന്നോണം. നടുമുറ്റത്തുള്ളോണത്തപ്പ ന്നട നേദിച്ചൂ മുത്തശ്ശി. മിഴിയിണ മാതാവേകിയ മഷി കൊണ്ടെഴുതി, ക്കറുകപ്പൂ ചൂടി കാമിനി പെട്ടി തുറന്നിട്ടേകിയ കോടിയലക്കിയ മുണ്ടോടെ, വെളിയിലറങ്ങി നടന്നേൻ, പൊന്നിള വെയിലിൽപ്പൂക്കും മനമോടെ.

ഒരു കൊച്ചു പൂക്കൂട കുഞ്ഞുണ്ണി ഓണപ്പൂക്കുട ചൂടിക്കൊണ്ടെ ന്നോണത്തപ്പനെഴുന്നള്ളുമ്പോൾ പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ പൊൻ വെയിലും പൂനിലാവും പൊന്നോണപ്പകലൊളിരാവൊളി പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ

സ്പന്ദിക്കുന്ന അസ്ഥിമാടം ചങ്ങമ്പുഴ

ഓണപ്പൂക്കൾ പറിച്ചില്ലേ, നീ ഓണക്കോടിയുടുത്തില്ലേ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ? മണി മിറ്റത്താമാവേലിക്കൊരു മരതകപീഠം വെച്ചില്ലോലം മുഴുവൻ പോയല്ലാ! കാണാൻ കിട്ടാതായല്ലാ! നാമല്ലാതിവിടില്ലല്ലാ! നാണിച്ചിങ്ങനെ നിന്നാലാ!

ഓണപ്പാട്ടുകാർ വൈലോപ്പിള്ളി അരിമയിലോണപ്പാട്ടുകൾ, പാടി പ്പെരുവഴിതാണ്ടും കേവല, രെപ്പൊഴു മരവയർ പട്ടിണി പെട്ടവർ, കീറി പ്പഴകിയ കൂറ പുതച്ചർ ഞങ്ങൾ നരയുടെ മഞ്ഞുകൾ ചിന്നിയ ഞങ്ങടെ തലകളിൽ മങ്ങിയൊതുങ്ങിയിരിപ്പൂ നിരവധി പുരുഷായുസിന്നപ്പുറ മാളിയൊരോണപ്പൊൻ കിരണങ്ങൾ