തെരുവ് നായ് വന്ധ്യംകരണ കേന്ദ്രങ്ങൾ ഉടൻ തുറക്കില്ല

Monday 05 September 2022 12:00 AM IST

തിരുവനന്തപുരം : തെരുവ് നായ്ക്കൾ മനുഷ്യന് ഭീഷണിയായ സാഹചര്യത്തിൽ അടിയന്തരമായി രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു വന്ധ്യംകരണ കേന്ദ്രം വീതം സജ്ജമാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചെങ്കിലും അതുടൻ നടപ്പാവില്ല.

അനിമെൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിച്ചേ കേന്ദ്രങ്ങൾ തുടങ്ങാനാകൂ. ഇതിന് ആറു മാസമെങ്കിലും വേണമെന്നാണ് ബ്ലോക്ക് പഞ്ചായത്തുകളുടെ നിലപാട്. കുടുംബശ്രീമുഖേന 2017മുതൽ കഴിഞ്ഞ വർഷം വരെ വന്ധ്യംകരണം നടന്നെങ്കിലും ,അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു. ഓപ്പറേഷൻ തീയേറ്റർ,പോസ്റ്റ്,പ്രീ ഓപ്പറേഷൻ വാർഡുകൾ,സ്റ്റോർ,സി.സി.ടിവി,എ.സി, അടുക്കള, എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് വന്ധ്യംകരണ കേന്ദ്രത്തിൽ വേണ്ടത്. ജീവനക്കാരെയും നിയോഗിക്കണം. വന്ധ്യംകരണത്തിന് ആവശ്യമായ ആശുപത്രിയും നായ്ക്കളെ പാർപ്പിക്കുന്നതിനുള്ള സ്ഥലവും കണ്ടത്തലാണ് മറ്റൊരു വെല്ലുവിളി. ജനവാസസ്ഥലങ്ങളിൽ എതിർപ്പുയരും.
വന്ധ്യംകരണ നടപടികൾക്ക് ആവശ്യമെങ്കിൽ അനിമൽ വെൽഫയർ ബോർഡിന്റെ അനുമതിയുള്ള മൃഗക്ഷേമ സംഘടനയെ ചുമതലപ്പെടുത്താമെന്ന സർക്കാരിന്റെ നിർദ്ദേശമാണ് ബ്ലോക്കുകൾക്ക് മുന്നിലുള്ള മറ്റൊരു പോം വഴി. ഒരു നായയ്ക്ക് 2100 രൂപ എന്ന നിരക്കിൽ സംഘടനയ്ക്ക് നൽകിയാൽ മതി.

നായ ഒന്നിന്

1500രൂപ

ബ്ലോക്കുകൾ വന്ധ്യംകരണ കേന്ദ്രങ്ങൾ നടത്തിയാൽ നായ ഒന്നിന് ശസ്ത്രക്രിയ്ക്ക് 1500 രൂപയാണ് ചെലവ്. മരുന്നിന് 600,യാത്രയ്ക്ക് 200,ആഹാരത്തിന് 400,നായയെ പിടികൂടുന്നയാൾക്ക്300 .ശസ്ത്രക്രിയ്ക്ക് ശേഷമുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുന്ന ഇമേജിന് കൈമാറണം.

Advertisement
Advertisement