പ്ളസ് വൺ പ്രവേശനം: സപ്ളിമെന്ററി അലോട്ട്മെന്റിൽ 72,666 പേർ

Monday 05 September 2022 12:00 AM IST

തിരുവനന്തപുരം: പ്ലസ്‌ വണ്ണിന്റെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിച്ചത് 72,666 കുട്ടികൾ. 4,859 പേർ പുതിയ അപേക്ഷകരും 67,807 പേർ നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്മെന്റിൽ ഉൾപ്പെടാതെ അപേക്ഷ പുതുക്കി നൽകിയവരുമാണ്. അപേക്ഷിക്കാനുള്ള സമയം ശനിയാഴ്ച വൈകിട്ട് അവസാനിച്ചു. നാളെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തുമെന്നാണ് അറിയുന്നത്. 50,816 മെറിറ്റ് സീറ്റുകൾ അവശേഷിക്കുമ്പോഴും സപ്ളിമെന്ററി അലോട്ട്മെന്റിൽ ഇനിയും 21,830 സീറ്റുകളുടെ കുറവുണ്ട്.

പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സീറ്റ് ദൗർലഭ്യം കൂടുതലുള്ളത്. അതിൽ ഒന്നാം സ്ഥാനം മലപ്പുറത്തിനാണ്. സപ്ളിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചിരിക്കുന്നത് 18014 പേരാണ്. മെറിറ്റൊഴിവ് 6812 മാത്രം. 11202 സീറ്റിന്റെ വ്യത്യാസം. പാലക്കാട് 8525 അപേക്ഷകരുണ്ടെങ്കിലും മെറിറ്റ് സീറ്റ് 4349 ഉള്ളൂ. 4176 സീറ്റിന്റെ വ്യത്യാസം. കോഴിക്കോട് അപേക്ഷകർ 8959 ഉം മെറിറ്റ് സീറ്റ് 5425 ആണ്. ഇവിടെ മാനേജ്മെന്റ് ക്വാട്ട സീറ്റൊഴിവ് ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും അതിൽ പ്രവേശനം നേടുന്നവരുടെ എണ്ണം വളരെ കുറവാണ്.

മാനേജ്‌മെന്റ് ക്വാട്ട, അൺഎയ്ഡഡ് വിഭാഗങ്ങളിലായി 40,000 ത്തിൽ അധികം സീറ്റുകൾ ബാക്കിയുണ്ട്. അപേക്ഷകരിൽ ലക്ഷത്തിലധികംപേർ വൊക്കേഷണൽ ഹയർസെക്കൻഡറി, ഐ.ടി.ഐ, പോളിടെക്നിക് കോഴ്സുകളിൽ ചേർന്നിരുന്നു.

ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ്
പാ​രാ​മെ​ഡി​ക്ക​ൽ​ ​പ​ട്ടി​ക​യാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ലേ​ക്ക് 2022​-23​ ​വ​ർ​ഷ​ത്തെ​ ​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​ആ​ൻ​ഡ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷ​മു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​അ​പേ​ക്ഷാ​ർ​ത്ഥി​ക​ൾ​ ​ഇ​ത് ​പ​രി​ശോ​ധി​ച്ച് ​ആ​വ​ശ്യ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​ഈ​ ​മാ​സം​ 11​ന് ​വൈ​കി​ട്ട് 5​ന് ​മു​മ്പ് ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​അ​ത​ല്ലെ​ങ്കി​ൽ​ ​അ​പേ​ക്ഷ​ ​നി​ര​സി​ക്കും.​ ​ക്ലെ​യി​മു​ക​ൾ​ ​ന​ൽ​കാ​നാ​വി​ല്ല.​ ​ഫോ​ൺ​:​ 0471​-2560363,364.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ജൂ​ലാ​യി​ൽ​ ​ന​ട​ന്ന​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​ര​ണ്ടാം​വ​ർ​ഷ​ ​സേ​/​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​യു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം,​ ​സൂ​ക്ഷ്‌​മ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഫ​ലം​ ​w​w​w.​d​h​s​e​k​e​r​a​l​a.​g​o​v.​i​n​ ​ൽ.

പൂ​നെ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിൽ
31​​​ ​​​ഒ​​​ഴി​​​വ്

പൂ​​​നെ​​​ ​​​ഫി​​​ലിം​​​ ​​​ആ​​​ൻ​​​ഡ് ​​​ടെ​​​ലി​​​വി​​​ഷ​​​ൻ​​​ ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ​​​ഒ​​​ഫ് ​​​ഇ​​​ന്ത്യ​​​യി​​​ൽ​​​ 31​​​ ​​​ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​ക​​​രാ​​​ർ​​​ ​​​നി​​​യ​​​മ​​​ന​​​മാ​​​ണ്.​ ​സെ​​​പ്‌​​​തം​​​ബ​​​ർ​​​ 11​​​ ​​​വ​​​രെ​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ ​​​w​​​w​​​w.​​​f​​​t​​​i​​​i.​​​a​​​c.​​​i​n​ ​ൽ​ ​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​പ്രൊ​​​ഫ​​​സ​​​ർ​​​ ​​​(​​​ഡ​​​യ​​​റ​​​ക്ഷ​​​ൻ,​​​ ​​​സി​​​നി​​​മാ​​​ട്ടോ​​​ഗ്ര​​​ഫി​​​),​​​ ​​​അ​​​സോ.​​​പ്രൊ​​​ഫ​​​സ​​​ർ​​​ ​​​(​​​ഡ​​​യ​​​റ​​​ക്ഷ​​​ൻ,​​​ ​​​സ്‌​ക്രീ​​​ൻ​​​ ​​​റൈ​​​റ്റിം​​​ഗ്,​​​ ​​​സി​​​നി​​​മാ​​​ട്ടോ​​​ഗ്ര​​​ഫി,​​​ ​​​ഇ​​​ല​​​ക്ട്രോ​​​ണി​​​ക്ക് ​​​സി​​​നി​​​മാ​​​ട്ടോ​​​ഗ്ര​​​ഫി​​​),​​​ ​​​അ​​​സി.​​​പ്രൊ​​​ഫ​​​സ​​​ർ​​​ ​​​(​​​ ​​​ഡ​​​യ​​​റ​​​ക്ഷ​​​ൻ,​​​ ​​​സൗ​​​ണ്ട്,​​​ ​​​സ്ക്രീ​​​ൻ​​​ ​​​റൈ​​​റ്റിം​​​ഗ്,​​​ ​​​സി​​​നി​​​മാ​​​ട്ടോ​​​ഗ്ര​​​ഫി,​​​ ​​​എ​​​ഡി​​​റ്റിം​​​ഗ്,​​​ ​​​ആ​​​ർ​​​ട്ട് ​​​ഡ​​​യ​​​റ​​​ക്ഷ​​​ൻ​​​),​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​ക് ​​​കോ​​​-​​​ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ,​​​ ​​​അ​​​സോ​​​ഷ്യേ​​​റ്റ് ​​​മെ​​​യി​​​ന്റ​​​ന​​​ൻ​​​സ് ​​​എ​​​ൻ​​​ജി​​​നി​​​യ​​​ർ,​​​ ​​​അ​​​സി.​​​ ​​​ഡി​​​ജി​​​റ്റ​​​ൽ​​​ ​​​ക​​​ള​​​റി​​​സ്റ്റ്,​​​ ​​​ഷൂ​​​ട്ടിം​​​ഗ് ​​​കോ​​​-​​​ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ,​​​ ​​​സൈ​​​ക്യാ​​​ട്രി​​​സ്റ്റ്,​​​ ​​​ലീ​​​ഗ​​​ൽ​​​ ​​​അ​​​ഡ്വൈ​​​സ​​​ർ​​​ ​​​എ​​​ന്നീ​​​ ​​​പോ​​​സ്റ്റു​​​ക​​​ളി​​​ലാ​​​ണ് ​​​നി​​​യ​​​മ​​​നം​.

Advertisement
Advertisement