ഓണാഘോഷ സമാപന സമ്മേളനം നാളെ

Monday 05 September 2022 12:51 AM IST

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം നാളെ ബിലീവേഴ്സ് യൂത്ത് സെന്ററിൽ നടക്കും.11.30ന് സാംസ്കാരിക സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജുമായി ചേർന്നു നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതിയുടെ കൂപ്പൺ വിതരണം ഫാ.സിജോ പന്തപ്പള്ളിൽ നിർവ്വഹിക്കും. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഓണസന്ദേശം നൽകും. ഓണാഘോഷ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് നിർവഹിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, കിടപ്പു രോഗികൾക്കുള്ള ഓണക്കോടി വിതരണം, ഡയാലിസിസ് കിറ്റുകളുടെ വിതരണം, ആദരിക്കൽ എന്നിവ നടക്കും. ഓണസദ്യയോടെ സമാപിക്കും.

Advertisement
Advertisement