അമ്മയ്ക്ക് ഒരു ഓണപ്പുടവ വിതരണോദ്ഘാടനം

Monday 05 September 2022 12:10 AM IST
ഓച്ചിറ സി.ടി.എം ട്രസ്റ്റ് ചേന്നല്ലൂർ ഹോംസിന്റെ നേതൃത്വത്തിൽ നടന്ന സ്നേഹജീവൻ പദ്ധതിയായ 'അമ്മയ്ക്ക് ഒരു ഓണപ്പുടവ' വിതരണോദ്ഘാടനം മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ നിർവഹിക്കുന്നു

ഓച്ചിറ: സി.ടി.എം ട്രസ്റ്റ് ചേന്നല്ലൂർ ഹോംസിന്റെ നേതൃത്വത്തിൽ ' അമ്മക്ക് ഒരു ഓണപ്പുടവ ' സ്നേഹ ജീവൻ പദ്ധതിയുടെ ' ഓണക്കിറ്റ് ' 'വിതരണോദ്ഘാടനം മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷനായി. ഓച്ചിറ ഗ്രാമപഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുത്ത 101 വയോധികർക്ക് ഓണക്കോടികൾ വിതരണം ചെയ്തു. സാന്ത്വനപരിചരണം രോഗികൾക്കുള്ള സ്നേഹജീവൻ ഓണക്കിറ്റ് വിതരണവും നടന്നു. ചടങ്ങിൽ പി.ബി.സത്യദേവൻ, ബി.സെവന്തികുമാരി, അയ്യാണിക്കൽ മജീദ്, എൻ.കൃഷ്ണകുമാർ, എം.എസ്.ഷൗക്കത്ത്, മനുജയപ്രകാശ്, സിദ്ധാർത്ഥൻ മാധവൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement