ശബരിമല നട ഇന്ന് തുറക്കും

Tuesday 06 September 2022 1:15 AM IST

ശബരിമല : ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും. ഉത്രാടം മുതൽ ചതയം വരെ ഭക്തർക്കായി ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ നടക്കും. 10ന് രാത്രി 10 ന് നട അടയ്ക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.