പ്രീ പ്രൈമറി അദ്ധ്യാപകർക്ക് അംഗീകാരവും ശമ്പളവും ഇല്ല ഇലയിട്ട് ചിരട്ടകൊട്ടിപ്പാടി സമരം

Wednesday 07 September 2022 12:02 AM IST
കേ​ര​ള​ത്തി​ലെ​ ​മു​ഴു​വ​ൻ​ ​പ്രീ​പ്രൈ​മ​റി​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​ശ​മ്പ​ള​വും​ ​ത​സ്തി​ക​യും​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കെ.​ ​പി.​എ​സ്.​ടി.​എ​ ​കോ​ഴി​ക്കോ​ട് ​ഡി.​ഡി.​ഇ​ ​ഓ​ഫീ​സി​ന്റെ​ ​മു​ന്നി​ൽ​ ​ന​ട​ത്തി​യ​ ​പ​ട്ടി​ണി​ ​സ​മ​രം​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ്‌​ ​അ​ഡ്വ.​കെ.​പ്ര​വീ​ൺ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട്: ഇലയിട്ട് ചിരട്ടകൊട്ടി സങ്കടപ്പാട്ടുപാടി പ്രീ-പ്രൈമറി അദ്ധ്യാപകരുടെ പട്ടിണിസമരം. കോഴിക്കോട് ഡി.ഡി.ഇ.ഓഫീസിനുമുമ്പിലായിരുന്നു വേറിട്ട സമരം. കേരളത്തിലെ മുഴുവൻ പ്രീപ്രൈമറി അദ്ധ്യാപകരെയും അംഗീകരിച്ചുകൊണ്ട് അവർക്ക് ശമ്പളവും തസ്തികയും അനുവദിക്കണമെന്നായിരുന്നു ആവശ്യം. കെ.പി.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ സമരം ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ അഡ്വ.കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. 2012 നു ശേഷം തുടങ്ങിയ സർക്കാർ മേഖലയിലെ മുഴുവൻ പ്രീപ്രൈമറി അദ്ധ്യാപകർക്കും എയ്ഡഡ് മേഖലയിലെ പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ഉടൻ ഓണറേറിയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓണാഘോഷത്തിന്റെ പേരിൽ കോടികൾ ധൂർത്തടിക്കുന്ന സർക്കാർ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന പ്രീപ്രൈമറി അദ്ധ്യാപകരെ പരിഗണിക്കാത്തത് ഏറെ പ്രതഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എസ്.ടി.എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജു.പി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്. ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി. പി.കെ. അരവിന്ദൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ശ്യാം കുമാർ, ജില്ലാ സെക്രട്ടറി ടി.കെ. പ്രവീൺകുമാർ, ജില്ലാ ട്രഷറർ ടി.ടി. ബിനു, ടി. അശോക് കുമാർ, ടി. ആബിദ്, കെ.പി. മനോജ് കുമാർ, സുനന്ദ സാഗർ, സി.സുധീർ. ,പി.സിജു, ബി.ആർ.ബജേഷ്, കെ ബിജുല, ദീപ റനീഷ് ,സി ബിജമോൾ., പി. വി മോനിഷ , പി. എം ബിന്ദു എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement