എൻജി. എൻട്രൻസ്:  ആദ്യ 10 റാങ്കിൽ പെൺകുട്ടികൾ രണ്ട് 

Wednesday 07 September 2022 1:03 AM IST

തൃശൂർ: സംസ്ഥാന എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിലെ ആദ്യ 10 റാങ്കുകളിൽ പെൺകുട്ടികൾ രണ്ടുപേർ. നാലാം റാങ്ക് നേടിയ തൃശൂർ സ്വദേശിനി ആൻ മേരിയും ആറാം റാങ്ക് നേടിയ പത്തനംതിട്ട അടൂർ സ്വദേശി റിയ മേരി വർഗീസുമാണവർ. ആദ്യ 100 റാങ്കുകാരിൽ 81 ആൺകുട്ടികളും 19 പെൺകുട്ടികളും ഉൾപ്പെടുന്നു. ആദ്യ നൂറ് റാങ്കിൽ 89 പേർ ആദ്യമായി പരീക്ഷയെഴുതിയവരും 11 പേർ രണ്ടാമതെഴുതിയവരുമാണ്. 36,766 പെൺകുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 24,834 പേർ റാങ്ക് പട്ടികയിലെത്തി. (67.54ശതമാനം). പരീക്ഷയെഴുതിയ 40,239 ആൺകുട്ടികളിൽ 26,024 പേർ പട്ടികയിലിടംപിടിച്ചു. (64.67 ശതമാനം).

  • ആദ്യ 5000 റാങ്കുകളിലെത്തിയവരിൽ പകുതിയോളം സി.ബി.എസ്.ഇ.

ആദ്യ 5000 റാങ്കുകളിലെത്തിയവരിൽ പകുതിയോളം പേർ സി.ബി.എസ്.ഇക്കാർ, 2568 പേർ. കേരള സിലബസിൽ നിന്ന് 2215 പേരും. സി.ബി.എസ്.ഇയിൽ നിന്ന് റാങ്ക് പട്ടികയിലെത്തിയത് 13,863 പേരാണ്. കേരളസിലബസിൽ 35,312 പേരും. ഐ.എസ്.സി.ഇ സിലബസിൽ പഠിച്ച് പരീക്ഷയെഴുതിയ 1136 കുട്ടികളിൽ 178 പേർ ആദ്യ അയ്യായിരത്തിൽ ഉൾപ്പെട്ടു.

Advertisement
Advertisement