സേവിംഗ്‌സ്, കറന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആക്‌സിസ് ബാങ്ക്‌-പേ നിയർബൈ സഹകരണം

Thursday 08 September 2022 1:52 PM IST
ആക്‌സിസ് ബാങ്ക്‌-പേ നിയർബൈ സഹകരണം

കൊച്ചി: രാജ്യത്തിന്റെ ഏതു ഭാഗത്തും റീട്ടെയിലർമാർക്കും ഉപഭോക്താക്കൾക്കും സേവിംഗ്‌സ്, കറന്റ് ബാങ്ക് അക്കൗണ്ടുകൾ തടസങ്ങളില്ലാതെ തുറക്കാനായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖല ബാങ്കായ ആക്‌സിസ് ബാങ്കും ശാഖകളില്ലാത്ത ബാങ്കിംഗ്, ഡിജിറ്റൽ സേവന ശൃംഖലയായ പേനിയർബൈയും സഹകരിക്കുന്നു.

എറ്റവും അടുത്തുള്ള സ്റ്റോറിൽ ആധാർ അധിഷ്ഠിത രീതിയിൽ എളുപ്പത്തിൽ അക്കൗണ്ടുകൾ തുറക്കാൻ ഇതു സഹായകമാകും. രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലുള്ള സാദ്ധ്യതയുള്ള ഉപഭോക്താക്കൾക്ക് സേവനമെത്തിക്കാൻ ഇത് ആക്‌സിസ് ബാങ്കിനെയും പേനിയർബൈയേയും സഹായിക്കും.

രേഖകൾ സമർപ്പിക്കൽ, ദീർഘമായ നടപടിക്രമങ്ങൾ, സാങ്കേതികവിദ്യാ പ്രശ്‌നങ്ങൾ, അടുത്തു സേവനം ലഭിക്കാനുള്ള ബുദ്ധിമുട്ട്, ഔപചാരിക നടപടിക്രമങ്ങളോടുള്ള ഭയം തുടങ്ങിയ ഒഴിവാക്കാനും കഴി​യും. രാജ്യത്തെ 20,000 ത്തോളം പിൻ കോഡുകളിൽ 50 ലക്ഷത്തിലേറെ മൈക്രോ സംരംഭകരുടെ ശൃംഖലയുടെ പരമാവധി നേട്ടം പ്രയോജനപ്പെടുത്താൻ ഇത് ആക്‌സിസ് ബാങ്കിനെ സഹായിക്കും.

ഗ്രാമീണ മേഖലകളിലെ വൻ ഉപഭോക്തൃ അടിത്തറയിലേക്കു സേവനമെത്തിക്കാൻ പേനിയർബൈയുമായുള്ള സഹകരണം തങ്ങളെ സഹായിക്കുമെന്ന് ആക്‌സിസ് ബാങ്കിന്റെ ഭാരത് ബാങ്കിംഗ് മേധാവിയും ഗ്രൂപ്പ് എക്‌സിക്യുട്ടീവുമായ മുനിഷ് ഷാർദ പറഞ്ഞു.

റീട്ടെയിൽ പങ്കാളികളുടെ പ്രൊഫഷണൽ, വ്യക്തിഗത ജീവിതം മെച്ചപ്പെടുത്താനുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് പേനിയർബൈ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആനന്ദ് കുമാർ ബജാജ് പറഞ്ഞു.

Advertisement
Advertisement