എ.ബി.സി പ്രോഗ്രാം വിശകലന യോഗം

Thursday 08 September 2022 12:59 AM IST

മരട്: സംസ്ഥാനത്ത് തെരുവ് നായയുടെ അക്രമവും പേവിഷബാധയും അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വളർത്തു മൃഗങ്ങൾക്ക് ലൈസൻസ്, വാക്സിനേഷൻ എന്നിവ നിർബന്ധമാക്കുന്നതു സംബന്ധിച്ച് മരട് നഗരസഭയിൽ യോഗം ചേർന്നു. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡോ. ഐശ്വര്യ വിശദീകരണം നടത്തി. മുഴുവൻ കൗൺസിലർമാരും യോഗത്തിൽ സംബന്ധിച്ചു. പ്രാരംഭ നടപടിയായി മൃഗാശുപത്രിവഴി സൗജന്യ വാക്സിനേഷൻ 14ന് മരടിലും 15ന് നെട്ടുരിലുള്ള സബ്സെന്ററിലും നടത്തും. വരും ദിവസങ്ങളിൽ കുത്തുവയ്പ്പിനെ തുർന്ന് മരട് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസും വിതരണം ചെയ്യും.

Advertisement
Advertisement