ദേശീയ ചിത്ര രചനാ മത്സരം

Thursday 08 September 2022 1:13 AM IST

കൊച്ചി: കേരള സംസ്ഥാന ശിശുക്ഷേമസമിതി 17ന് ചിത്രരചനാ മത്സരം നടത്തും. ജില്ലാതല മത്സരം രാവിലെ 10 മുതൽ 12 വരെ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ അറിയിച്ചു. 5-9, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് 5-10,11-18 എന്നിങ്ങനെ തിരിച്ചാണ് മത്സരം. ക്രയോൺ, വാട്ടർകളർ, ഓയിൽകളർ, പേസ്റ്റൽ എന്നിവ മത്സരാർത്ഥികൾ കൊണ്ടുവരണം. സംസ്ഥാനതല വിജയികൾക്ക് ദേശീയ മത്സരത്തിൽ പങ്കെടുക്കാം. ഇതിലെ വിജയികൾക്ക് 18 വയസ് പൂർത്തിയാകുന്നതു വരെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സ്‌കോളർഷിപ്പ് ലഭിക്കും. ഫോൺ: 9846466633/9744806696.

Advertisement
Advertisement