ജീവിതശൈലീ രോഗം:17 ലക്ഷം പേർക്ക് സ്ക്രീനിംഗ്

Wednesday 07 September 2022 9:02 PM IST

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ 'അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്" കാമ്പെയിനിന്റെ ഭാഗമായി 17. 15 ലക്ഷം പേർക്ക് വീട്ടിലെത്തി ജീവിതശൈലീ രോഗനിർണയ സ്‌ക്രീനിംഗ് നടത്തിയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. 19.18 ശതമാനം പേർ (3,29,028) ഏതെങ്കിലും ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിലാണ്. ഇവരെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി. 10.96 ശതമാനം പേർക്ക് (1,87,925) രക്തസമ്മർദ്ദവും 8.72 ശതമാനം പേർക്ക് (1,49,567) പ്രമേഹവും 4.55 ശതമാനം പേർക്ക് (69,561) ഇവ രണ്ടും സ്ഥിരീകരിച്ചു. വയനാട്ടിലെ നെന്മേനി, പൊഴുതന, വെള്ളമുണ്ട പഞ്ചായത്തുകൾ ലക്ഷ്യം പൂർത്തിയാക്കി. 140 നിയോജക മണ്ഡലങ്ങളിലെ ഓരോ പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിച്ചത്.

Advertisement
Advertisement