താത്കാലിക നിയമനം

Wednesday 07 September 2022 11:38 PM IST

കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ വിജ്ഞാൻവാടികളിൽ താത്കാലികാടിസ്ഥാനത്തിൽ കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നു. പ്ലസ് ടുവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 21നും 45 നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിലെ യുവതി - യുവാക്കൾക്ക് അപേക്ഷിക്കാം. മുഖത്തല, ഇത്തിക്കര, അഞ്ചൽ, വെട്ടിക്കവല, പത്തനാപുരം, ചടയമംഗലം, ചവറ, ചി​റ്റുമല ബ്ലോക്ക് പരിധിയിലുള്ളവരാകണം. പട്ടികജാതി വികസന വകുപ്പിലോ മ​റ്റ് സർക്കാർ വകുപ്പിലോ ഫീൽഡ് പ്രവർത്തകരായി മുൻ പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസം 8000 രൂപ ഓണറേറിയം. നിയമന കാലാവധി ഒരു വർഷം. 23ന് വൈകിട്ട് 5ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0474 2794996.

Advertisement
Advertisement