ഇന്ന് നാടെങ്ങും ഗുരുദേവ ജയന്തിയാഘോഷം

Saturday 10 September 2022 12:19 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ന്റെ​ ​സാ​മൂ​ഹ്യ​ ​ന​വോ​ത്ഥാ​ന​ത്തി​ന് ​വി​ത്തു​പാ​കി​യ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ 168​ ​-ാ​മ​ത് ​ജ​യ​ന്തി​ ​ഇ​ന്ന് ​ലോ​ക​മെ​മ്പാ​ടും​ ​ആ​ഘോ​ഷി​ക്കും.​ ​ഗു​രു​ദേ​വ​ന്റെ​ ​ജ​ന്മം​ ​കൊ​ണ്ടു​പ​വി​ത്ര​മാ​യ​ ​ചെ​മ്പ​ഴ​ന്തി​യി​ലെ​ ​വ​യ​ൽ​വാ​രം​ ​വീ​ട് ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഗു​രു​കു​ല​ത്തി​ൽ​ ​സ​മൂ​ഹ​ ​പ്രാ​ർ​ത്ഥ​ന​യും​ ​പ്ര​ത്യേ​ക​ ​പൂ​ജ​ക​ളും​ ​ന​ട​ക്കും. ചെ​മ്പ​ഴ​ന്തി​ ​ഗു​രു​കു​ല​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ജ​യ​ന്തി​ ​മ​ഹാ​സ​മ്മേ​ള​നം​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ,​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ,​ ​സ്വാ​മി​ ​സൂ​ക്ഷ്മാ​ന​ന്ദ,​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും​.​ശ്രീ​നാ​രാ​യ​ണ​ ​ദാ​ർ​ശ​നി​ക​ ​സ​മ്മേ​ള​നം​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​നും​ ​ജ​യ​ന്തി​ ​ഘോ​ഷ​യാ​ത്ര​ ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ലും​ ​ഉ​ദ്‌​ഘാ​ട​നം​ ​ചെ​യ്യും. ശി​വ​ലിം​ഗ​ ​പ്ര​തി​ഷ്ഠ​യി​ലൂ​ടെ​ ​ഗു​രു​ ​സാ​മൂ​ഹി​ക​ ​വി​പ്ള​വ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ചഅ​രു​വി​പ്പു​റ​ത്തും​ ​മ​ഹാ​സ​മാ​ധി​യാ​യ​ ​വ​ർ​ക്ക​ല​ ​ശി​വ​ഗി​രി​യി​ലുംപ്ര​ത്യേ​ക​ ​പൂ​ജ​ക​ളും​ ​പ്രാ​ർ​ത്ഥ​ന​ക​ളും​ ​ന​ട​ക്കും.​ ശി​വ​ഗി​രിയി​ൽ വൈ​കി​ട്ട് 4.30​ന് ​വ​ർ​ണ്ണ​ശ​ബ​ള​മാ​യ​ ​ജ​യ​ന്തി​ ​ഘോ​ഷ​യാ​ത്ര​ ​ന​ഗ​ര​പ്ര​ദ​ക്ഷി​ണം​ ​ന​ട​ത്തും.​ ​ഗു​രു​ദേ​വ​ൻ​ ​ഹ്ര​സ്വ​യാ​ത്ര​ക​ൾ​ക്ക് ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​പ​വി​ത്ര​മാ​യ​ ​റി​ക്ഷ​ ​പ്ര​ത്യേ​ക​ര​ഥ​ത്തി​ൽ​ ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​എ​ഴു​ന്ന​ള്ളി​ക്കും. ഗു​രു​ദേ​വ​ൻ​ ​പ്ര​തി​ഷ്ഠ​ ​ന​ട​ത്തി​യ​ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ ​പ്രാ​ർ​ത്ഥ​നാ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​പു​റ​മെ,​ ​എ​സ് ​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​ഏ​ഴാ​യി​ര​ത്തോ​ളം​ ​ശാ​ഖ​ക​ളി​ലും​ ​മ​റ്റു​ ​ശ്രീ​നാ​രാ​യ​ണ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലുംജ​യ​ന്തി​ ​ആ​ഘോ​ഷി​ക്കും.​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​ ​സം​ഘം​ ​ട്ര​സ്റ്റ്‌​ ​പ്ര​സി​ഡ​ന്റ്‌​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ.​ ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​,​ ​സ്വാ​മി​ ശു​ഭാം​ഗാ​ന​ന്ദ,​സ്വാ​മി​ ​സാ​ന്ദ്രാ​ന​ന്ദ​ ​തു​ട​ങ്ങി​യ​ ​സ​ന്യാ​സി​ ​ശ്രേ​ഷ്ഠ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കും. ശി​വ​ഗി​രി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ജ​യ​ന്തി​ ​സ​മ്മേ​ള​നം​ ​കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ,​ മ​ന്ത്രി​​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ,​ ​അ​ടൂ​ർ​പ്ര​കാ​ശ് ​എം.​പി,​ ​പ്ര​വാ​സി​ ​ഭാ​ര​തീ​യ​ ​അ​വാ​ർ​ഡ് ​ജേ​താ​വ് ​കെ.​ജി.​ബാ​ബു​രാ​ജ​ൻ​ ​(​ബ​ഹ്റി​ൻ​)​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും​.​ ജ​യ​ന്തി​ദി​നം​ ​മു​ത​ൽ​ ​മ​ഹാ​സ​മാ​ധി​ദി​നം​ ​വ​രെ​ ​നീ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ ​ജ​പ​യ​ജ്ഞം​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും. അ​രു​വി​പ്പു​റം​ ​മ​ഠ​ത്തി​ലെ​ ​ജ​യ​ന്തി​ ​സ​മ്മേ​ള​നം​ ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മ​ഠം​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​സാ​ന്ദ്രാ​ന​ന്ദ​,​എം.​എ​ൽ.​എ​മാ​രാ​യ​ ​സി.​കെ.​ഹ​രീ​ന്ദ്ര​ൻ,​എം.​വി​ൻ​സെ​ന്റ്,​കെ.​ആ​ൻ​സ​ല​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.