ഏകദിന ഫിസിയോ തെറാപ്പി ക്യാമ്പ്​ ഇന്ന്

Sunday 11 September 2022 12:01 AM IST
therapy

രാമനാട്ടുകര: ലോക ഫിസിയോ തെറാപ്പി ദിനത്തോടനുബന്ധിച്ച് കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ് കോർഡിനേഷൻ കോഴിക്കോട് ബ്രാഞ്ച്, ലയൺസ് ക്ലബ് ഒഫ് ചെറുകാവ്, "ഡിസ്ട്രിക് 318D", റസിഡൻസ് അസോസിയേഷൻ ഏകോപനസമിതി രാമനാട്ടുകര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഏകദിന ഫിസിയോ തെറാപ്പി ക്യാമ്പ് നടത്തും. ഇന്ന് രാവിലെ ഒമ്പതിന് രാമനാട്ടുകര ഗവ.യു പി സ്കൂളിലാണ് ക്യാമ്പ്. മുട്ടുവേദന, ജീവിത ശൈലി രോഗങ്ങൾ മുതലായ അസുഖങ്ങൾ ഉള്ളവർ 9387​2​71222,​ നമ്പ​റിൽ മുൻകുട്ടി ബുക്ക് ചെയ്യാം.

Advertisement
Advertisement