ആശുപത്രികളിൽ ഓണസദ്യ ഒരുക്കി ഡി.വൈ.എഫ്.ഐ

Sunday 11 September 2022 1:48 AM IST

കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമായി തിരുവോണസദ്യ ഒരുക്കി ഡി.വൈ.എഫ്.ഐ.

ആശുപത്രികളിൽ ഭക്ഷണമെത്തിക്കുന്ന ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായാണ് ഓണസദ്യ നൽകിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരവൂർ മേഖലാ കമ്മിറ്റിയും ജില്ലാ ആശുപത്രിയിൽ ചവറ ഈസ്റ്റ് മേഖലാ കമ്മിറ്റിയുമാണ് സദ്യ തയ്യാറാക്കിയത്. ജില്ലാ ആശുപത്രിയിലെ ഓണസദ്യയിൽ എം.എൽ.എമാരായ എം.മുകേഷ്, ഡോ. സുജിത്ത് വിജയൻപിള്ള, യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, ഡി.വൈ.എഫ്‌.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു, കൊന്നയിൽ രവി, ശ്യാം മോഹൻ, ടി.ആർ. ശ്രീനാഥ്, എസ്. ഷബീർ, എം.എസ്. ശബരീനാഥ്, പി.കെ സുധീർ, സി രതീഷ്, മനുദാസ്, ലോയിഡ് എന്നിവരും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സി.പി.എം ചാത്തന്നൂർ ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ, ഡി.വൈ.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി എം. ഹരികൃഷ്ണൻ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement