ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി, വിദ്യാർത്ഥി മരിച്ചു

Sunday 11 September 2022 8:48 AM IST

പാലക്കാട്: കയർ കഴുത്തിൽ കുരുങ്ങി ഭിന്നശേഷിക്കാരനായ പതിനഞ്ചുകാരൻ മരിച്ചു. പാലക്കാട് തിരുനെല്ലായി മണലാഞ്ചേരി സ്വദേശി അബ്ദുൾ റഹ്മാന്റെ മകൻ അൽത്താഫ് ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മുട്ടിക്കുളങ്ങര സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയാണ് അൽത്താഫ്.

വീട്ടിലെ രണ്ടാം നിലയിലെ മുറിയിൽ കളിക്കുകയായിരുന്നു അൽത്താഫ്. അബദ്ധത്തിൽ കഴുത്തിൽ കയർ കുരുങ്ങിയതായാണ് പൊലീസ് സംശയിക്കുന്നത്. ഏറെ നേരമായിട്ടും അൽത്താഫിനെ കാണാതായപ്പോൾ വീട്ടുകാർ തിരക്കിവന്നതോടെയാണ് മരണവിവരം അറിയുന്നത്. മാതാവ്: ആമിന, സഹോദരി: അഫ്‌ല