ഒറ്റപ്പെട്ട മഴ തുടരും

Sunday 11 September 2022 11:26 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ജില്ലകളിൽ ഇടവിട്ട് ശക്തി കുറഞ്ഞ മഴയും ലഭിക്കും.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കേരള തീരത്ത് നിന്ന് അകന്ന് പോയ സാഹചര്യത്തിലാണ് മഴ കുറഞ്ഞത്.മദ്ധ്യ വടക്കൻ ജില്ലകളിലെ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മദ്ധ്യ കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.

Advertisement
Advertisement