ഡ്രോയിംഗ്,സംസ്‌കൃതം ടീച്ചർ തസ്തികയിൽ പി.എസ്.സി അഭിമുഖം

Tuesday 13 September 2022 1:25 AM IST

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്‌കൂൾ) - ഒന്നാം എൻ.സി.എ.- എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 692/2021), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) - ഒന്നാം എൻ.സി.എ. - മുസ്ലീം (കാറ്റഗറി നമ്പർ 699/2021) എന്നീ തസ്തികകളിൽ അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

സാദ്ധ്യതാപട്ടിക

തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഫിറ്റർ (കാറ്റഗറി നമ്പർ 423/2019), പാലക്കാട് ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഫിറ്റർ (കാറ്റഗറി നമ്പർ 477/2021) എന്നീ തസ്തികകളിൽ സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

ചുരുക്കപട്ടിക

കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (മാത്തമാറ്റിക്സ്) ജൂനിയർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 270/2021), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 329/2020), കേരള സെറാമിക്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 322/2019), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ ലേബർ വെൽഫയർ ഓഫീസർ (കാറ്റഗറി നമ്പർ 318/2019), കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 146/2019) എന്നീ തസ്തികകളിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

അർഹതാപട്ടിക
എറണാകുളം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 669/2021), ഇടുക്കി ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 619/2021) എന്നീ തസ്തികകളിൽ അർഹതാപട്ടിക പ്രസിദ്ധീകരിക്കും

Advertisement
Advertisement