കെമിക്കൽ എൻജിനീയർ പുരസ്കാരം
Wednesday 14 September 2022 3:06 AM IST
കൊച്ചി: കെമിക്കൽ എൻജിനിയർമാരുടെ അഖിലേന്ത്യാ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കൽ എൻജിനിയേഴ്സ് കൊച്ചി റീജിയണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ റിനൈയിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രൊഫ.ഡോ.ജി.മധു (കുസാറ്റ്), ഡോ.ആർ.വേണുഗോപാൽ (പെസോ) എന്നിവരെ കെമിക്കൽ എൻജിനിയർ-2022 പുരസ്കാരം നൽകി ആദരിച്ചു.
ഫാക്ട് സി.എം.ഡി കിഷോർ റുംഗ്ത മുഖ്യാതിഥിയായി പങ്കെടുത്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു. റീജിണൽ സെന്റർ ചെയർമാൻ ഡോ.ബാബു ജോസ്, സെക്രട്ടറി എൻ.മോഹൻ, പ്രൊഫ.കെ.ബി.രാധാകൃഷ്ണൻ, ഡോ.കെ.ജയചന്ദ്രൻ, പി.കെ.റാണ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്ര സംസ്ഥാന പൊതുമേഖലകൾ, എൻജിനിയറിംഗ് കോളേജുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.