കലൂരിൽ 21 മുതൽ മെഗാ ട്രേഡ് എക്സ്‌പോ

Wednesday 14 September 2022 3:00 AM IST

കൊച്ചി: സഹകരണ, വ്യവസായ വകുപ്പുകൾ, നോർക്ക, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയ പ്രവാസി സഹകരണസംഘം സംഘടിപ്പിക്കുന്ന മെഗാ ട്രേഡ് എക്‌സ്‌പോ 21 മുതൽ 25 വരെ കലൂർ സ്റ്റേഡിയത്തിൽ നടക്കും. 21ന് രാവിലെ 11ന് മന്ത്രി വി.അബ്ദുൾ റഹ്‌മാൻ പവലിയൻ ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി വി.പി. ജോയി മുഖ്യാതിഥിയാകും.

22ന് രാവിലെ 11ന് എക്‌സ്‌പോയുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. പി.വി.ശ്രീനിജിൻ എം.എൽ.എ. അദ്ധ്യക്ഷനാകും. 23ന് വൈകിട്ട് 3.30 ന് വ്യാവസായിക സംഗമം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സെമിനാറിൽ വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയാകും.

പി.വി. ശ്രീനിജിൻ എം.എൽ.എ., സംഘാടക സമിതി ജനറൽ കൺവീനർ നിസാർ ഇബ്രാഹിം, ഭാരവാഹികളായ എം.യു. അഷറഫ്, ഇ.പി.നൗഷാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement