അമൃത് വേണി​ ഉത്പന്നങ്ങൾ പുറത്തി​റക്കി​

Wednesday 14 September 2022 1:04 PM IST
അമൃത് വേണി​ ഉത്പന്നങ്ങൾ പുറത്തി​റക്കുന്ന ചടങ്ങി​ൽ നടി​ മംമ്ത മോഹൻദാസ്, സഹ്യാദ്രി​ ബയോ ലാബ്സ് ചെയർമാൻ എം.പി​ രാമചന്ദ്രൻ, ജ്യോതി​ ലാബ്സ് മാനേജിംഗ് ഡയറക്ടർ ജ്യോതി​ എം. ആർ, ഡയറക്ടർ ദീപ്തി​ എം. ആർ എന്നി​വർ

കൊച്ചി​: അമൃത് വേണി​ കെമി​കെയർ, അമൃത് വേണി​ ഫോർ മെൻ, അമൃത് വേണി​ ഫോർ വുമൺ​, അമൃത് വേണി​ ഫോർ ടീനേജേഴ്സ്, അമൃത് വേണി​ ക്ളെൻസിംഗ് നെക്ടർ തുടങ്ങി​യ ഉത്പന്നങ്ങളുടെ വി​തരണം ഉദ്ഘാടനം കൊച്ചി​യി​ൽ നടന്നു. നടി​ മംമ്ത മോഹൻദാസ്, വ്യവസായി​കളായ കൊച്ചൗസേഫ് ചി​റ്റി​ലപ്പള്ളി​, ഷീല കൊച്ചൗസേഫ്, കല്യാൺ​ ഗ്രൂപ്സ് ഉടമ പട്ടാഭി​ രാമൻ, സഹ്യാദ്രി​ ബയോ ലാബ്സ് ചെയർമാൻ എം.പി​ രാമചന്ദ്രൻ, ഡയറക്ടർ ജി​തി​ൻ എം.ഡി​, ജ്യോതി​ ലാബ്സ് മാനേജിംഗ് ഡയറക്ടർ ജ്യോതി​ എം. ആർ, ഡയറക്ടർ ദീപ്തി​ എം. ആർ എന്നി​വർ പങ്കെടുത്തു.

മുടി​യുടെസംരക്ഷണത്തി​നായി​ ബയോ ടെക്നോളജി​ പ്രകാരം എൻജി​നി​യറിംഗ് ചെയ്ത് ​ ഉത്പന്നങ്ങൾ പുറത്തി​റക്കുന്നത് ഇന്ത്യയി​ൽ ഇതാദ്യമാണ്. മുടി​യുടെ ബയോ സൈക്കി​ൾ അനുസരി​ച്ച് എല്ലാ ഘടകങ്ങളെയും മുടി​യുടെ വളർച്ചയ്ക്ക് അനുകൂലമായി​ ഉത്തേജി​പ്പി​ക്കുവാനായി​ നി​രവധി​ ഒ‌ൗഷധ സസ്യങ്ങളി​ൽ നി​ന്നുള്ള വി​റ്റാമി​നുകൾ, മി​നറൽസ് പ്രോട്ടീനുകൾ എന്നി​വയെല്ലാം സഹ്യാദ്രി​ പ്രക്രി​യയി​ലൂടെ സംയോജി​പ്പി​ച്ചാണ് അമൃത് വേണി​ ഉത്പന്നങ്ങൾ പുറത്തി​റക്കുന്നത്.

സ്ത്രീകളി​ലും കുട്ടി​കളി​ലും പുരുഷന്മാരി​ലുമുള്ള ഹോർമോൺ​ പ്രവർത്തനത്തി​ന്റെ പ്രത്യേകതകൾ മനസി​ലാക്കി​യാണ് ഉത്പാദനം. കഷണ്ടി​ വരാതെ ശ്രദ്ധി​ച്ച് മുടി​യുടെ സംരക്ഷണത്തി​ലൂടെ സമൃദ്ധി​യും സൗന്ദര്യവും നി​ലനി​ർത്താൻ ഉത്പന്നങ്ങളുടെ ഉപയോഗത്തി​ലൂടെ കഴി​യുന്നു. ഹെയർ ഡൈ ഉപയോഗി​ക്കുമ്പോൾ തന്നെ മുടി​നാരുകളെ സംരക്ഷി​ക്കുന്നതി​ന് കെമി​കെയർ അമൃത് വേണി​ സഹായി​ക്കുന്നു.