ക്യാമെറി ഐസ്‌ക്രീംസ് വി​പണി​യി​ലേയ്ക്ക്

Wednesday 14 September 2022 1:04 AM IST
ക്യാ​മെ​റി​ ​ഐ​സ്‌​ക്രീം​സി​ന്റെ​ ​ആലുവ വ്യവസായ മേഖലയി​ലെ വി​ ​പ്പിം​ഗ് ​ക്രീംപ്ളാ​ന്റി​ന്റെ​യും​ ​ഐ​സ്‌​ക്രീം​ ​എ​ക്‌​സ്ട്രൂ​ഷ​ൻ​ ​പ്ളാ​ന്റി​​​ന്റെ​യും​ ​ഉ​ദ്ഘാ​ട​നം​ ​ബെ​ന്നിബ​ഹ​ന്നാ​ൻ​ ​എം.​പി​ ​നി​ർ​വ​ഹി​ ​ക്കുന്നു. സി​നി​മാ​താ​രം​ ​സി​ജോ​യ് ​വ​ർ​ഗീ​സ്,​ ​പെ​രു​മ്പാ​വൂ​ർ​ ​മു​നി​സി​പ്പ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​സ​ക്കീ​ർ​ ​ഹു​സൈ​ൻ,​ ​ഡി​​.​ഐ.​സി​​​ ​ജി.​എം​ ​ന​ജീ​ബ്,​ ​ക്യാ​മെ​റി​ ​ഐ​സ്‌​ക്രീം​സ് ​ഡ​യ​റ​ക്ട​ർ​മാ​രാ​യ​ ​ബി​നോ​യ് ​ജോ​സ​ഫ്,​ ​വ​ർ​ഗീ​സ് ​എം.​ഇ,​ ​സ്റ്റീ​ഫ​ൻ​ ​എം.​ഡി,​ ​നി​ജി​ൻ​ ​തോ​മ​സ് ​എ​ന്നി​വ​ർ​ ​സമീപം

കൊച്ചി​: അത്യാധുനിക ഐസ്‌ക്രീം എക്‌സ്ട്രൂഷൻ പ്ളാന്റും സ്ഥാപി ച്ച് ക്യാമെറി ഐസ്‌ക്രീംസ് 800 കോടി വി റ്റുവരവുള്ള കേരള മാർക്കറ്റിലേക്ക് പ്രവേശനം പ്രഖ്യാപി ച്ചു. പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ബ്രാൻഡിന്റെ ഉത്പാദന യൂണിറ്റ് ആലുവയിലെ വ്യാവസായിക മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. എസ്. പി​ എക്‌സ് ഫ്‌ളോ യു.എസ്. എ, വോയ്റ്റ എൻജി​നീയറിംഗ് ഓസ്ട്രിയ, ടെട്രാ പാക്ക് ഡെന്മാർക്ക് എന്നിവരുടെ സാങ്കേതിക സഹകരണ ത്തോടെയാണ് പുതിയ പ്ളാന്റ് നി​ർമി​ച്ചി​രി​ക്കുന്നത്. മണിക്കൂറിൽ 3000 ലിറ്റർ ശേഷിയുള്ള പ്ളാന്റി​ൽ ഐസ്‌ക്രീമും വിപ്പിംഗ് ക്രീമും തുടർച്ചയായി ഉത്പാദിപ്പിക്കാം. മെറിബോയ് ഗ്രൂ പ്പിന്റെ വിഭജനത്തിന് ശേഷമാണ് ഈ ബ്രാൻഡ് വിഭാവനം ചെയ്തത്. കേരള ത്തിലെ ആദ്യ വിപ്പിംഗ് ക്രീം പ്ളാന്റാണിത്. ബേക്കറിയിലും പലഹാര വ്യവസായത്തിലും വ്യാപകമായി ഉപയോഗിക്കുന്ന വി പ്പിംഗ് ക്രീം വ്യവ സായം കോവിഡിന് ശേഷം മികച്ച വളർ ച്ചയിലേക്ക് കുതിക്കുകയാണ്. പാൽ അനുബന്ധ ഉത്പന്നങ്ങളുടെ ബിസിനസിൽ മുൻനിരയിലുള്ള കമ്പനി​യാണ് ന്യൂട്ട്രിക്രീംസ് പ്രൈവറ്റ് ലിമിറ്റഡ്. ഫ്രോസൺ ഡയറി ഇൻഡസ്ട്രിയിലെ മികച്ച നിർമ്മാതാവുകയെന്ന ലക്ഷ്യ ത്തോടെ ന്യൂട്ട്രീ ക്രീംസ് അവതരിപ്പിക്കുന്ന മറ്റൊരു ബ്രാൻഡാണ് ക്യാമെറി ഐസ് ക്രീംസ്.ഗുണമേൻമയുള്ള വിപ്പിംഗ് ക്രീം, വലിയ തോതിൽ പലതരത്തിലുള്ള ഐസ്‌ക്രീം നിർമ്മാണം, എന്നിവയ്ക്ക് പ്ളാന്റ് സുസജ്ജമാണ്. വരും ദിവസങ്ങളിൽ വിപുലമായ ബ്രാൻഡ്കാമ്പയി​നാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അത്യാധുനികമായ ഉപകരണങ്ങളും സംവിധാനങ്ങളും മാത്രം ഉപയോഗി ച്ച് നിർമ്മി​ക്കുന്ന ക്യാമെറി ഐസ്‌ക്രീംസിന്റെ വി പ്പിംഗ് ക്രീം പ്ളാന്റിന്റെയും ഐസ്‌ക്രീം എക്‌സ്ട്രൂഷൻ പ്ളാന്റി​ന്റെയും ഉദ്ഘാടനം ബെന്നി ബഹന്നാൻ എം.പി നിർവഹി ച്ചു. സിനിമാതാരം സിജോയ് വർഗീസ്, പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, ഡി​.ഐ.സി​ ജി.എം നജീബ്, ക്യാമെറി ഐസ്‌ക്രീംസ് ഡയറക്ടർമാരായ ബിനോയ് ജോസഫ്, വർഗീസ് എം.ഇ, സ്റ്റീഫൻ എം.ഡി, നിജിൻ തോമസ് എന്നിവർ സംബന്ധി​ച്ചു.