ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി
Wednesday 14 September 2022 12:08 AM IST
പത്തനംതിട്ട : എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മതിയായ യോഗ്യത ഇല്ലാതെ കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ സ്ഥാനത്ത് നിയമിക്കപ്പെട്ട വെങ്കടേശ്വരലുവിനെ പുറത്താക്കുക,കേരള കേന്ദ്ര സർവകലാശാല രജിസ്ട്രാർ നിയമനത്തിലെ അഴിമതി പുറത്തുകൊണ്ടുവരുക, കേന്ദ്ര സർവകലാശാലയിലെ വിവിധ തസ്തികയിൽ നടന്ന നിയമനങ്ങൾ പ്രത്യേക കമ്മിഷനെ വച്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്. മാർച്ചും യോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അമൽ എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷൈജു എസ് അങ്ങാടിക്കൽ അദ്ധ്യക്ഷത വഹിച്ചു.