രണ്ട് വർഷത്തിനകം എണ്ണ വില കുത്തനെ കുറയാൻ സാദ്ധ്യത,​ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി മൂഡിസ്

Tuesday 13 September 2022 10:16 PM IST

ദുബായ് : ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പ്രമുഖ അന്താരാഷ്ട്ര റേറ്റിംഗ് സ്ഥാപനമായ മൂഡീസ്. രണ്ട് വർഷത്തിനകം എണ്ണവില ബാരലിന് 50 മുതൽ 70 ഡോളർവരെ കുറയാൻ സാദ്ധ്യതയുണ്ടെന്ന് മൂഡീസ് പറയുന്നു. 2024ൽ എണ്ണവില അമ്പത് ഡോളർ രെ താഴാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങൾ മറ്റ് വരുമാനമേഖലകൾ കണ്ടെത്തണമെന്ന് മൂഡീസ് ശുപാർശ ചെയ്തു.

അതേസമയം വ്യക്തമാക്കി. 201ന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിലേക്ക് ഗൾഫ് രാജ്യങ്ങളുടെ എണ്ണ ഉത്പാദനം ഈ വർഷം എത്തും. ഇത് ഗൾഫ് രാജ്യങ്ങളിൽ വലിയ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കും.

യു.എ.ഇ,​ സൗദ് അറേബ്യ എന്നീ രാജ്യങ്ങൾ അടുത്ത മൂന്നുവർഷത്തിനുള്ളിൽ ഏഴു ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കാൻ സാദ്ധ്യതയുണ്ട്. . ഗൾഫ് രാജ്യങ്ങളിൽ ജി.ഡി.പിയുടെ എട്ടുശതമാനം അധികവരുമാനം ലഭിക്കും. യു.എ.ഇ, സൗദി,ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ.