കേരള സർവകലാശാല ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റായി

Wednesday 14 September 2022 12:00 AM IST

തിരുവനന്തപുരം: കേരളസർവകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. 14, 15 തീയതികളിലാണ് പ്രവേശനം നേടേണ്ടത്. വിശദാംശങ്ങൾ മെമ്മോയിലുണ്ട്. അന്ന് പ്രവേശനം നേടാൻ സാധിക്കാത്തവർ പ്രിൻസിപ്പാളിനെ അറിയിക്കണം.

നിലവിൽ ഏതെങ്കിലും കോളേജിൽ പ്രവേശനം നേടിയവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ കോളേജിൽ നിന്നും ടി.സി.യും മ​റ്റു സർട്ടിഫിക്ക​റ്റുകളും വാങ്ങി പുതിയ അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ വീണ്ടും പ്രവേശനം നേടണം. അവർക്ക്, മുൻപ് ലഭിച്ച അലോട്ട്മെന്റിൽ തുടരാനാവില്ല. 15നകം പുതിയ അലോട്ട്‌മെന്റിൽ പ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്‌മെന്റ് റദ്ദാകും. അലോട്ട്‌മെന്റ് നടപടിയിൽ നിന്നും പുറത്താകും. കൂടുതൽ വിവരങ്ങൾ https://admissions.keralauniversity.ac.in ൽ.

ജൂലായിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ്, ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ്കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 16 മുതൽ.

2018-20 വരെയുള്ള കേരള സർവകലാശാല യുവജനോത്സവങ്ങളിൽ പങ്കെടുത്തവർക്കുള്ള ടാലന്റ് അവാർഡുകൾ 15ന് യൂണിവേഴ്സി​റ്റി സെന​റ്റ്ഹാളിൽ വച്ച് വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിളള നൽകും. അർഹരായവർ കോളേജ് ഐഡന്റി​റ്റി കാർഡുമായി രാവിലെ 11ന് മണിക്ക് എത്തണം.

ഹാ​ൾ​ ​ടി​ക്ക​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​ച്ച്ല​ർ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​ഇ​ന്നു​ ​മു​ത​ൽ​ ​അ​പേ​ക്ഷാ​ർ​ത്ഥി​ക​ളു​ടെ​ ​ലോ​ഗി​ൻ​ ​വ​ഴി​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​ഫോ​ൺ​:​ 0471​-2324396,​ 2560327.

പോ​ളി​ടെ​ക്‌​നി​ക് ​പ്ര​വേ​ശ​നം​:​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ്,​ ​സ്വാ​ശ്ര​യ​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ആ​ദ്യ​ത്തെ​ ​ഓ​പ്ഷ​നോ,​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ഓ​പ്ഷ​നോ​ ​ല​ഭി​ച്ച​വ​ർ​ ​മു​ഴു​വ​ൻ​ ​ഫീ​സ​ട​ച്ച് 17​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഉ​യ​ർ​ന്ന​ ​ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് ​മാ​റേ​ണ്ട​വ​ർ​ ​അ​ടു​ത്തു​ള്ള​ ​ഗ​വ.​ ​എ​യ്ഡ​ഡ് ​പോ​ളി​ടെ​ക്‌​നി​ക്കി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് 17​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​താ​ത്കാ​ലി​ക​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​നേ​ര​ത്തെ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​വ​ർ​ ​വീ​ണ്ടും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യേ​ണ്ട​തി​ല്ല.

ഓ​ൺ​ലൈ​ൻ​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​ച്ച്ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​(​B.​D​e​s​)​ ​കോ​ഴ്‌​സി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് 17​ ​ന് ​ന​ട​ത്തും.​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 14​ന് ​വൈ​കി​ട്ട് 4​ ​മു​ത​ൽ​ 16​ ​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​എ​ൽ.​ബി.​എ​സി​ന്റെ​ ​മു​ൻ​ ​അ​ലോ​ട്ട്‌​മെ​ന്റു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​വ​ർ​ ​അ​വി​ടെ​ ​നി​ന്നു​ള്ള​ ​നോ​ ​ഒ​ബ്‌​ജ​ക്ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​(​എ​ൻ.​ഒ.​സി​)​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കു​ന്ന​ ​സ​മ​യ​ത്ത് ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​ഫോ​ൺ​:​ 0471​-2324396,​ 2560327