പൂക്കളമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി
Wednesday 14 September 2022 12:24 AM IST
കുന്ദമംഗലം: ടൗൺ ടീം പന്തീർപാടം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗൃഹാങ്കണ പൂക്കള മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ സുമയ്യ നെടുവഞ്ചാലിൽ ഒന്നാം സ്ഥാനം നേടി. ക്രോസ്സ് ബാർ ചലഞ്ച് വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ നൽകി. ക്ലബ് ചെയർമാൻ എ കെ സലീം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നജീബ് പാലക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം ബാബുമോൻ. നൗഫൽ പാലക്കൽ, എ കെ.സജു, പൊന്നുപൂളോറ, അഡ്വ. ടി പി ജുനൈദ്, ജസീൽ പി, കെ കെ.ഇർഷാദ് , അർഷാദ്കുട്ടു, ഒ.സുഫിയാൻ, സി പി.മാനു എന്നിവർ പ്രസംഗിച്ചു.