ലാഭത്തിലെത്താൻ കർണ്ണാടക മോഡലിന് കെ.എസ്.ആർ.ടി.സി

Wednesday 14 September 2022 12:00 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാനുള്ള പഠന റിപ്പോർട്ട് പ്ലാനിംഗ് ബോർഡ് തയ്യാറാക്കുന്നു. കർണ്ണാടക മോഡലിനെക്കുറിച്ചാണ് പഠനം. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോർട്ട് നൽകാൻ ധനമന്ത്രി പ്ലാനിംഗ് ബോർഡ് അംഗം.വി. നമശിവായം അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു.

ബഡ്ജറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നപ്പോൾ തന്നെ കർണ്ണാടക മോഡൽ നടപ്പാക്കണമെന്ന് പ്ലാനിംഗ് ബോർഡ് നിദേശിച്ചിരുന്നു. . ഗ്രാമ- നഗര സർവീസുകൾ, ടിക്കറ്റ് നിരക്ക് , കോർപറേഷൻ മാനേജ്‌മെന്റ് രീതി എന്നിവയാണ് പഠിക്കുക .റിപ്പോർട്ട് വൈകാതെ ധനവകുപ്പിന് സമർപ്പിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രൊഫ. സുശീൽ ഖന്ന സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്.

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​തി​ങ്ക​ളാ​ഴ്ച
റെ​ക്കാ​‌​ഡ് ​ക​ള​ക്ഷ​ൻ​-​ ​₹​ 8.4​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഓ​ണാ​വ​ധി​ക്ക് ​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​ ​പ്ര​വൃ​ത്തി​ ​ദി​ന​മാ​യി​രു​ന്ന​ ​തി​ങ്ക​ളാ​ഴ്ച​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​റെ​ക്കാ​ഡ് ​ക​ള​ക്ഷ​ൻ.​ ​സ​ർ​വീ​സ് ​ന​ട​ത്തി​യ​ 3941​ ​ബ​സു​ക​ളി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ത് 8.4​ ​കോ​ടി​ ​രൂ​പ.​ 8​ ​കോ​ടി​യാ​യി​രു​ന്നു​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ടാ​ർ​ജ​റ്റ്.​ ​സോ​ൺ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​ള​ക്ഷ​ൻ​ ​ഇ​ങ്ങ​നെ​:​ ​സൗ​ത്ത് 3.13​ ​കോ​ടി,​ ​സെ​ൻ​ട്ര​ൽ​ 2.88​ ​കോ​ടി,​ ​നോ​ർ​ത്ത് 2.39​ ​കോ​ടി.

ജി​ല്ലാ​ ​ത​ല​ത്തി​ൽ​ ​ഒ​ന്നാം​സ്ഥാ​നം​ ​കോ​ഴി​ക്കോ​ടി​ന്-​ 59.22​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ക​ള​ക്ഷ​ൻ.
ടാ​ർ​ജ​റ്റ് ​വ​രു​മാ​നം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​നേ​ടി​യ​ത് ​കോ​ഴി​ക്കോ​ട് ​യൂ​ണി​റ്റ്-​ 33.02​ ​ല​ക്ഷം.​ ​(​ടാ​ർ​ജ​റ്റി​ന്റെ​ 143.60​%​).​ ​ഡി​പ്പോ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ലി​ന്-​ 52.56​ ​ല​ക്ഷം.

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്വി​ഫ്ടി​നു​ ​മാ​ത്ര​മാ​യി​ 37​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​വ​രു​മാ​നം​ ​ല​ഭി​ച്ചു.​ ​റെ​ക്കാ​ഡ് ​ക​ള​ക്ഷ​ൻ​ ​നേ​ടാ​ൻ​ ​പ​രി​ശ്ര​മി​ച്ച​ ​എ​ല്ലാ​ ​വി​ഭാ​ഗം​ ​ജീ​വ​ന​ക്കാ​രേ​യും​ ​സി.​എം.​ഡി​ ​ബി​ജു​ ​പ്ര​ഭാ​ക​ർ​ ​അ​ഭി​ന​ന്ദി​ച്ചു.