ലഹരിക്കെതിരെ ജാഗ്രതാ സമിതി

Wednesday 14 September 2022 12:34 AM IST
ജാഗ്രതാ സമിതി

കുന്ദമംഗലം: വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി കുന്ദമംഗലം സദയം ചാരിറ്റബിൾ ട്രസ്റ്റ് ജാഗ്രതാ സമിതി രൂപീകരിച്ചു. നിരീക്ഷണം, വിവരം നൽകൽ, ബോധവത്ക്കരണം, കൗൺസിലിംഗ് എന്നിവയാണ് സമിതിയുടെ ചുമതലകൾ. ഗ്രാമപഞ്ചായത്ത്, പൊലീസ്, എക്സൈസ്, സ്കൂൾ അധികൃതർ, ഡ്രൈവർമാർ, വ്യാപാരികൾ തുടങ്ങിയവരുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. ട്രസ്റ്റ് ജനറൽ സെക്രട്ടറി ഉദയകുമാറാണ് ജാഗ്രത സമിതി കൺവീനർ. സമിതി വിപുലീകരിക്കുന്നതിനായി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവരെ ഉൾപ്പെടുത്തി യോഗം ചേരും. വിദ്യാലയങ്ങളിൽ ദിവസവും ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തണമെന്ന് എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ എം.കെ.രമേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സർവദമനൻ കുന്ദമംഗലം, പി.ശിവപ്രസാദ്, ഉദയകുമാർ, പി.തങ്കമണി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement